ആയത്തുല്ല അലി ഖാംനഈയെ ജന്മസ്ഥലമായ മശാദില്‍ ഖബറടക്കും

Mar 4, 2026 - 12:19
ആയത്തുല്ല അലി ഖാംനഈയെ ജന്മസ്ഥലമായ മശാദില്‍ ഖബറടക്കും

ടെഹറാൻ: യു എസ്-ഇസ്‌റാഈൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ്
ആയത്തുല്ല അലി ഖാംനഈയുടെ മയ്യിത്ത് ഇറാനിലെ രണ്ടാമത്തെ വലിയ നഗരവും ഖാംനഈയുടെ ജന്മസ്ഥലവുമായ മശാദ് നഗരത്തിൽ ഖബറടക്കും. ഖബറടക്ക തീയതി ഇറാൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇതേ സ്ഥലത്താണ് അദ്ദേഹത്തിന്റെ പിതാവിന്റെ ഖബറും സ്ഥിതി ചെയ്യുന്നത്. 36 വർഷം ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാനെ നയിച്ച ശേഷമാണ് 86 വയസ്സിൽ ആയത്തുല്ല അലി ഖാംനഇ യു എസ്-ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഖാംനഈയുടെ മരണത്തിന് ശേഷം ആക്രമണവും പ്രത്യാക്രമണവും ഇരുപക്ഷവും ശക്തമായി തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്‌ച മുതൽ ആരംഭിച്ച സംഘർഷത്തിൽ ഇറാനിൽ ആയിരത്തോളോം പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0