അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചക്കും തയാറല്ലെന്ന് ഇറാൻ; കൂട്ടക്കുരുതിയിൽ മരണം 555 ആയി ഉയർന്നു
ടെഹ്റാൻ: ഇസ്റാഈലും അമേരിക്കയും സംയുക്തമായി കഴിഞ്ഞ രണ്ട് ദിവസമായി ഇറാനിലെ വിവിധയിടങ്ങളിൽ നടത്തുന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 555 ആയി ഉയർന്നു.ഇറാൻ്റെ വിവിധ ഭാഗങ്ങളിലായി 131 മേഖലകളിൽ ആക്രമണം ബാധിച്ചിട്ടുണ്ട്. 747-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇറാനിയൻ റെഡ് ക്രസന്റ്റ് സൊസൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്. തെക്കൻ ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 85ലധികം വിദ്യാർത്ഥിനികളാണ് കൊല്ലപ്പെട്ടത്. രാജ്യം ഇപ്പോൾ പൂർണ്ണമായ ജാഗ്രതയിലാണെന്ന് റെഡ് ക്രസന്റ്റ് അറിയിച്ചു. രക്ഷാപ്രവർത്തനം, പരുക്കേറ്റവരെ മാറ്റൽ, വൈദ്യസഹായം നൽകൽ എന്നിവ തടസ്സമില്ലാതെ തുടരുന്നു. ഏകദേശം ഒരു ലക്ഷത്തോളം സന്നദ്ധപ്രവർത്തകർ രാജ്യത്തുടനീളം സേവനരംഗത്തുണ്ട്. ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' എന്ന പേരിൽ ഇസ്റാഈലിനും ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്കും നേരെ മിസൈൽ ആക്രമണങ്ങൾ തുടരുന്നുണ്ട്. ഇറാന്റെ ആണവ നിലയങ്ങൾക്കോ മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങൾക്കോ നിലവിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വ്യക്തമാക്കി. ഇറാന്‍ ഒരിക്കലും യുദ്ധത്തിന് തുടക്കമിട്ടിട്ടില്ലെന്നും അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചക്കും തയാറല്ലെന്നും ഇറാൻ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0