ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

Feb 5, 2026 - 16:19
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ച് കോടതി. കട്ടിളപ്പാളി കേസിലാണ് ഉപധികളോടെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. റിമാൻഡിലായി 90 ദിവസം പൂർത്തിയായത് കാണിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി സമർപ്പിച്ച ജാമ്യഹരജിയിലാണ് കോടതി വിധി പറഞ്ഞത്. വൈകീട്ട് ആറുമണിയോടെ ഉണ്ണികൃഷ്ണ‌ൻ പോറ്റി ജയിൽ മോചിതനായി പുറത്തിറങ്ങും.

പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതാണ് ജാമ്യത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ ദിവസം ജാമ്യഹരജിയിൽ വാദം പൂർത്തിയായിരുന്നു. കേസിൽ ജയിൽ മോചിതനാകുന്ന നാലാമത്തെയാളാണ് ഉണ്ണികൃഷ്‌ണൻ പോറ്റി. ശബരിമല മുൻ അഡ്‌മിനിസ്ട്രെറ്റീവ് ഓഫീസർമാരായ മുരാരി ബാബു, എസ് ശ്രീകുമാർ, എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാർ എന്നിവർ നേരത്തെ ജയിൽ മോചിതരായിരുന്നു. 2025 നവംബർ മൂന്നിനാണ് കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്‌ണൻ പോറ്റി അറസ്റ്റിലാകുന്നത്. റിമാൻഡ് ചെയ്ത‌ത്‌ 90 ദിവസം കഴിയുന്നത്തോടെ മറ്റു പ്രതികളും സ്വാഭാവിക ജാമ്യം തേടി വിജിലൻസ് കോടതിയെ സമീപിക്കും. ജയിൽ മോചിതരാകുന്ന പ്രതികളെ ഇഡി ചോദ്യം ചെയ്‌ത്‌ വരികയാണ്. കഴിഞ്ഞ ദിവസം മുരാരി ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഇഡി ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0