ട്രാൻസ്ഫോർമറിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിക്ക് ഷോക്കേറ്റ സംഭവം; എസ് വൈ എസ് മാർച്ചിൽ പ്രതിഷേധമിരമ്പി
മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് ആറാം വാർഡിലെ പൂത്തപ്പലത്ത് കളിച്ചു കൊണ്ടിരിക്കെ സ്കൂൾ വിദ്യാർത്ഥി 12 വയസുകാരൻ ബിശ്റുൽ ഹാഫിക്ക് വീടിനരികിലുള്ള ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് ഹോസ്പിറ്റലിലായ സംഭവത്തിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.വൈ.എസ്. പൂത്തപ്പലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. മുള്ളേരിയ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ജനരോഷമിരമ്പി. മാർച്ച് ജിജി റോഡിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി കെ എസ് ഇ ബി ഓഫീസ് പരിസരത്ത് സമാപിച്ചു. ശേഷം നടന്ന പ്രതിഷേധ സംഗമം എസ്എസ്.എഫ് ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദിർ സഖാഫി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് യൂസുഫ് വളപ്പിൽ അദ്ധ്യക്ഷനായി. സിദ്ദീഖ് പൂത്തപ്പലം, അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ മൂല മുഹമ്മദ് ഹാജി, അജ്മാൻ മുഹമ്മദ് ഹാജി, മൂസാൻ നേജിക്കാർ, എസ്.വൈ.എസ്.നേതാക്കളായ അശ്റഫ് സഖാഫി പള്ളപ്പാടി, അബ്ദുൽ ഖാദിർ കുണ്ടാർ, ദുന്നൂൻ സഅദി, അശ്റഫ് ചാക്കട്ടടി, സുബൈർ സഅദി, റാഫി കാനക്കോട് മാർച്ചിനെ അഭിവാദ്യം ചെയ്തു.
ബഡുവൻ കുഞ്ഞി ഹാജി, സി. അബ്ദുൽ ഖാദിർ, പി.അബ്ദുൽ ഖാദിർ, ഇ പി കെ അബ്ദുല്ല, അശ്റഫ് ബിസ്മില്ല, സാദിഖ് കെവി, കരീം സി, ഖലീൽ മൂല സംബന്ധിച്ചു. അധികൃതരുടെ നിസ്സംഗതയാണ്
അപകട കാരണമെന്ന് എസ്.വൈ.എസ്. പൂത്തപ്പലം യൂണിറ്റ് ആരോപിച്ചു. നൂറുക്കണക്കിന് വിദ്യാർത്ഥികൾ നടന്നു പോകുന്ന റോഡരികിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് ട്രാൻസ്ഫോമർ പ്രവർത്തിക്കുന്നത്.
ട്രാൻസ്ഫോമറിന് സമീപത്ത് തന്നെയാണ് അംഗൻവാടിയും മദ്റസയും പ്രവർത്തിക്കുന്നത്.
സമീപത്ത് ധാരാളം വീടുകളുമുള്ളതിനാൽ തന്നെ രക്ഷിതാക്കളും നാട്ടുകാരും ഭീതിയിലാണ് ഇവിടെ കഴിയുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു വിലയും കൽപിക്കാത്ത അധികൃതരുടെ സമീപനത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. ട്രാൻസ്ഫോമർ നിലവിലുള്ള സ്ഥലത്ത് നിന്ന് അപകട സാധ്യത കുറഞ്ഞ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് എസ്.വൈ.എസിൻ്റെ ആവശ്യം. കെ.എസ്.ഇ.ബി.ഓഫീസർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർക്ക് ആവശ്യം ഉന്നയിച്ച് നിവേദനം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



