വർഗ്ഗീയ ധ്രുവീകരണ പരാമർശങ്ങൾക്ക് തടയിടണം: എസ് വൈ എസ്
പുത്തിഗെ: കേരളം പോലുള്ള മതസൗഹാർദ്ദം നിലനിൽക്കുന്ന സംസ്ഥാനത്ത് ഇടയ്ക്കിടെ ചില വ്യക്തികളിൽ നിന്നുമുണ്ടാകുന്ന വർഗ്ഗീയ പരാമർശങ്ങൾ സമൂഹത്തിൽ അസ്വാരസ്യം ഉണ്ടാക്കുന്നുവെന്നും അതിന് തടയിടണമെന്നും എസ് വൈ എസ് കുമ്പള സോൺ യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു. കളത്തൂർ മദീന മഖ്ദൂമിൽ നടന്ന വാർഷിക കൗൺസിലിൽ ഒരു വർഷത്തെ പദ്ധതികൾ ചർച്ച ചെയ്തു. ഹനീഫ് സഅദി കുമ്പോൽ ഉദ്ഘാടനം ചെയ്തു. താജുദീൻ സുബൈക്കട്ട, ഖലീൽ മാങ്കോട്, കരീം ദർബർക്കട്ട, ജമാൽ സഖാഫി, സിദ്ധീഖ് പി കെ നഗർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



