കേരള യാത്ര; ആവേശം പകർന്ന് ജില്ലാ യാത്രക്ക് പ്രൗഢ സമാപനം

Dec 28, 2025 - 11:31
Dec 28, 2025 - 12:02
കേരള യാത്ര; ആവേശം പകർന്ന് ജില്ലാ യാത്രക്ക് പ്രൗഢ സമാപനം

മഞ്ചേശ്വരം: ജനുവരി ഒന്നിന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ മുന്നോടിയായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ യാത്രക്ക് മഞ്ചേശ്വരം മജീർപള്ളയിൽ പ്രൗഢ സമാപനം. മൂന്നു ദിനങ്ങളിലായി ജില്ലയിലെ 9 സോണുകളിൽ നടന്ന സ്വീകരണ സമ്മേളനങ്ങൾ പ്രവർത്തകരിൽ കേരള യാത്രയുടെ ആവേശം പകർന്നു. മൂന്നാം ദിവസം കുമ്പള ശാന്തിപള്ളയിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ സെന്റിനറി ഗാർഡിന്റെ അകമ്പടിയോടെ അണിനിരന്ന റാലി കുമ്പളയിൽ സമാപിച്ചു. കുമ്പള ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനം സമസ്ത കുമ്പള സോൺ പ്രസിഡന്റ്‌ മജീദ് ഫൈസിയുടെ ആധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജാഥ നായകൻ മുഹമ്മദ്‌ അലി സഖാഫി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. സയ്യിദ് അബ്ദുൽ കരീം തങ്ങൾ പ്രാർത്ഥന നടത്തി. ഹനീഫ് സഅദി സ്വാഗതം പറഞ്ഞു. 

ബന്തിയോട് നടന്ന ഉപ്പള സോൺ സ്വീകരണ സമ്മേളനം മുട്ടത്ത് നിന്ന് പ്രകടനത്തോടെ ആരംഭിച്ച് ബന്തിയോടിൽ സമാപിച്ചു. പൊതുസമ്മേളനം എംപി മുഹമ്മദിന്റെ ആദ്യക്ഷതയിൽ സമസ്ത കർണാടക ജനറൽ സെക്രട്ടറി ഹുസൈൻ സഅദി ഉദ്ഘാടനം ചെയ്തു. പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ, അബ്ദുറഹ്മാൻ അഹ്സനി മൂഹിമ്മത്ത്, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി പ്രസംഗിച്ചു. സമാപന സമ്മേളനം ബേക്കറി ജംഗ്ഷനിൽ നിന്നും റാലി ആരംഭിച്ച് മജീർ പള്ളയിൽ സമാപിച്ചു. സമാപന സമ്മേളനം മൂസൽ മദനി തലക്കിയുടെ അധ്യക്ഷതയിൽ സയ്യിദ് ജലാലുദ്ധീൻ സഅദി ഉദ്ഘാടനം ചെയ്തു. വഹാബ് സഖാഫി മമ്പാട്, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സയ്യിദ് ശംസുദ്ധീൻ തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സി എൻ ജാഫർ, സിദ്ധീഖ് സഖാഫി ബായാർ തുടങ്ങിയവർ പ്രസംഗിച്ചു. ഹാരിസ് ഹിമമി, അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ, റഈസ് മുഈനി, ബാദുഷ സുറൈജി, ജബ്ബാർ സഖാഫി, അസീസ് സഖാഫി, റസാഖ് സഖാഫി കോട്ടക്കുന്ന്, യൂസുഫ് സഖാഫി കനിയാല, ഇർഷാദ് കളത്തൂർ, കരീം ദർബാർകട്ട, ശിഹാബ് പാണത്തൂർ, ശകീർ പെട്ടിക്കുണ്ട്, ഫാറൂഖ് കുബണൂർ, സാദിക്ക് ആവളം, താജുദീൻ മാസ്റ്റർ, മൻഷാദ് അഹ്സനി വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0