കേരളയാത്ര; പാവപ്പെട്ട കുടുംബങ്ങൾക്ക് ബിരിയാണിയുമായി സാന്ത്വനം നെല്ലിക്കട്ട 

Dec 9, 2025 - 14:38
Dec 9, 2025 - 14:43
കേരളയാത്ര; പാവപ്പെട്ട കുടുംബങ്ങൾക്ക് ബിരിയാണിയുമായി സാന്ത്വനം നെല്ലിക്കട്ട 

നെല്ലിക്കട്ട: 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ 2025 ജനുവരി 1 മുതൽ 17 വരെ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയുടെ പ്രചാരണാർത്ഥം എസ് വൈ എസ് സാന്ത്വനം നെല്ലിക്കട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് ബിരിയാണി വിതരണം ചെയ്തു. സാന്ത്വന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സാന്ത്വനം നെല്ലിക്കട്ടയുടെ നേതൃത്വത്തിൽ പാവപ്പെട്ട 200 കുടുംബങ്ങൾക്കാണ് ഭക്ഷണം നൽകിയത്. നെല്ലിക്കട്ട അഹ്ദൽ ജുമാ മസ്‌ജിദ്‌ ജോ.സെക്രട്ടറി അബ്ദുൽ ഖാദർ ആലംപാടി ഉദ്‌ഘാടനം ചെയ്‌തു. സോൺ ഫിനാൻസ് സെക്രട്ടറി ഫൈസൽ നെല്ലിക്കട്ട, സർക്കിൾ സെക്രട്ടറിമാരായ ജാഫർ ഹിമമി, ഷഫീഖ് സുഹ്‌രി, മഹല്ല് ഖത്തീബ് റിഷാദ് സഖാഫി, റഹീം ഹിമമി സഖാഫി, മുസമ്മിൽ നെല്ലിക്കട്ട, അബ്ദുൾ റഹ്മാൻ ഫോറെസ്റ്റ്, അബ്ദുൾ റഹ്മാൻ മുക്കൂർ, ഉനൈസ് നെല്ലിക്കട്ട, ഇബ്രാഹിം ബാദുഷ, ഷംസു പൈക്ക, ഉമർ കല്ലിങ്ങോൾ, നസീർ ജാൽസൂർ തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0