പ്രത്യേക പരിഗണന ലഭിക്കേണ്ടവരെ ചേർത്തുപിടിക്കുക: കണ്ണവം തങ്ങൾ
കാസർഗോഡ്: സമൂഹത്തിൽ അംഗപരിമിതരായവരെ ചേർത്ത് പിടിക്കേണ്ടത് വിശ്വാസിക്ക് അനിവാര്യമാണെന്ന് എസ് വൈ എസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം അഭിപ്രായപ്പെട്ടു. എസ് വൈ എസ് കാസർഗോഡ് ജില്ല സാമൂഹികം ഡയറക്ടറേറ്റ് ശ്രവണപരിമിതരായവർക്ക് വേണ്ടി സംഘടിപ്പിച്ച ട്യൂൺ ഓഫ് സൈലൻസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർഗോഡ് സുന്നി സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അസ്‌ലം ഫിർദൗസി സഖാഫി വയനാട്, യൂസഫ് അൽ റഹ്മാൻ കോഴിക്കോട് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സയ്യിദ് അഷ്റഫ് തങ്ങൾ മുട്ടത്തൊടി, മുനീർ ഏർമാളം, ഷക്കീർ പെട്ടിക്കുണ്ട്, ഇർഫാദ് മായിപ്പാടി, സിദ്ധീഖ് പൂത്തപ്പലം മൊയ്തു പേരാൽ, ഷബീർ കല്ലിങ്കാൽ, ഷക്കീർ നീലേശ്വരം, റാഷിദ് പടന്ന കടപ്പുറം, അബ്ദുറഹ്മാൻ കുമ്പഡാജെ, സുനൈഫ്, ലത്തീഫ് സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



