സ്റ്റുഡൻ്റ്സ് ഗാല: പ്രചരണങ്ങൾക്ക് ജില്ലയിൽ തുടക്കം
മഞ്ചേശ്വരം: കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരളയാത്രയുടെ ഭാഗമായി എസ്എസ്എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി നവംബർ 22ന് സംഘടിപ്പിക്കുന്ന ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സമ്മേളനമായ സ്റ്റുഡന്റസ് ഗാലയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. മഞ്ചേശ്വരം മോർത്തണയിലാണ് സമ്മേളനം നടക്കുന്നത്. പ്രചരണ ഭാഗമായി പുറത്തിറക്കിയ പോസ്റ്റർ പ്രകാശനം സ്വാഗത സംഘം ചെയർമാൻ ജബ്ബാർ സഖാഫി പാത്തൂർ, സ്വാഗതസംഘം ഭാരവാഹികൾ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



