മുസ്ലീം പുരുഷന് രണ്ടാംവിവാഹം നടത്തണമെങ്കിൽ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി

Nov 5, 2025 - 14:45
മുസ്ലീം പുരുഷന് രണ്ടാംവിവാഹം നടത്തണമെങ്കിൽ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി

കൊച്ചി: മുസ്ലീം വിവാഹ വ്യക്തിനിയമത്തിൽ ഇടപെട്ട് ഹൈക്കോടതി. വ്യക്തിനിയമം ചില സാഹചര്യങ്ങളിൽ ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും രണ്ടാംവിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. രണ്ടാം വിവാഹം രജിസ്റ്റർ ചെയ്‌തു നൽകാത്ത കാസർകോട്, തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്‌ത്‌ മുസ്ലീം ദമ്പതിമാർ ഫയൽ ചെയ്ത‌ ഹർജിയിലാണ് ജസ്റ്റിസിന്റെ ഇടപെടൽ. മുസ്ലീം വ്യക്തി നിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടപ്രകാരം തദ്ദേശ സ്ഥാപനങ്ങളിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യഭാര്യയുടെ അഭിപ്രായം തേടണം. ആദ്യ ഭാര്യ എതിർപ്പ് ഉന്നയിച്ചാൽ രജിസ്റ്റർ ചെയ്‌തു നൽകരുത്. രജിസ്ട്രേഷൻ്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സിവിൽ കോടതിയെ സമീപിക്കുവാൻ നിർദ്ദേശം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യും മുമ്പ് ആദ്യ ഭാര്യയ്ക്ക് പറയാനുള്ളത് കേൾക്കണം. ഇക്കാര്യത്തിൽ മത നിയമത്തിനു മുകളിലാണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും. വിവാഹ ബന്ധം നിലനിൽക്കുമ്പോൾ ആദ്യഭാര്യയെ മറികടന്ന് രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാനാകില്ല. ആദ്യ വിവാഹം ത്വലാഖിലൂടെ വേർപ്പെടുത്തിയതാണെങ്കിൽ ഇത് ബാധകമാകില്ലെന്നും കോടതി വിശദീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0