ഇത് ചരിത്ര വിജയം; ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന്‍ മംദാനി

Nov 5, 2025 - 12:50
ഇത് ചരിത്ര വിജയം; ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന്‍ മംദാനി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമായി സൊഹ്റാന്‍ മംദാനി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്നു സൊഹ്റാന്‍ മംദാനി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് 34കാരനായ സൊഹ്റാന്‍ മംദാനിയുടെ ജയം. മംദാനിക്ക് 51 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചു. ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ 1969ന് ശേഷം ഏറ്റവുമധികം പോൾ ചെയ്യപ്പെട്ടു എന്നതു കൂടി  കൂടി ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. 2 മില്യൺ വോട്ടുകൾ പോൾ ചെയ്യപ്പെട്ടതായി ന്യൂയോർക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻസ് അറിയിച്ചു.

ഉഗാണ്ടൻ അക്കാദമിഷ്യൻ മഹ്മൂദ് മംദാനിയുടെയും പ്രശസ്‌ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാൻ മംദാനി. ഉഗാണ്ടയിൽ ജനിച്ച അദ്ദേഹം ഏഴാം വയസ്സിൽ ന്യൂയോർക്കിലെത്തി. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പരസ്യമായി മംദാനിക്കെതിരെ രംഗത്തുവന്നിരുന്നു. മംദാനി ജയിച്ചാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂത വംശജർ മംദാനിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അവർ പമ്പര വിഢികളാണെന്ന് ട്രംപ് പറഞ്ഞു. ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ കാലു കുത്തിയാൽ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് മംദാനി പറഞ്ഞത് അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായിരുന്നു. ന്യൂയോർക്ക് നഗരത്തിൻ്റെ ആദ്യത്തെ മുസ്ലീം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാകും മംദാനി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0