മുഹിമ്മാത്ത്‌ മാസാന്ത അഹ്ദലിയ്യ ഖത്മുൽ ഖുർആൻ മജ്‌ലിസ് ഇന്ന്

Oct 26, 2025 - 12:30
മുഹിമ്മാത്ത്‌ മാസാന്ത അഹ്ദലിയ്യ ഖത്മുൽ ഖുർആൻ മജ്‌ലിസ് ഇന്ന്

പുത്തിഗെ: മുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷൻ സെന്ററിന്റെ കീഴിൽ നടന്നു വരുന്ന മാസാന്ത അഹ്ദലിയ്യയും സ്ഥാപന സഹകാരികളിൽ നിന്ന് മരണപ്പെട്ട് പോയവർക്കുള്ള ഖത്മുൽ ഖുർആൻ മജ്‌ലിസും ഇന്ന് മുഹിമ്മാത്തിൽ നടക്കും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ നേതൃത്വം നൽകും. സിയാറത്ത്‌, മഹ്ളറത്തുൽ ബദ്രിയ്യ, കൂട്ടു പ്രാർത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. അബ്ദുൽ റഹ്മാൻ അഹ്സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, അബ്ബാസ് സഖാഫി കാവുപുറം, ഹാജി അമീറലി ചൂരി തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0