എസ് വൈ എസ് ബദിയടുക്ക സോൺ സ്നേഹ ലോകം പ്രഖ്യപനവും സ്വാഗത സംഘം രൂപീകരണവും ഇന്ന്
ബദിയടുക്ക: പ്രവാചകർ മുഹമ്മദ് നബിയുടെ(സ്വ)ജൻമദിനത്തിന് 1500 തികഞ്ഞ സവിശേഷ സാഹചര്യത്തിൽ തിരുനബിയുടെ(സ്വ) സ്നേഹസന്ദേശങ്ങളും ദർശനങ്ങളും സമകാലിക സമൂഹത്തിൽ കൂടുതൽ പ്രസക്തമാകുകയാണ്. അവയെ പരിചയപ്പെടുത്തുന്നതിനായി എസ് വൈ എസ് സംസ്ഥാന വ്യാപകമായി സോൺ തലങ്ങളിൽ നടത്തിവരുന്ന 'സ്നേഹലോക' പരിപാടിയുടെ ബദിയടുക്ക സോണിലെ പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും 2025 ഒക്ടോബർ 1 ബുധനാഴ്ച ഇന്ന് വൈകിട്ട് 3 മണി മുതൽ നൂറുൽ ഉലമ ഓഡിറ്റോറിയം, ദാറുൽ ഇഹ്സാനിൽ വെച്ച് നടക്കും.
സോൺ ദഅവാ കാര്യ പ്രസിഡണ്ട് സയ്യിദ് അലി ഹൈദർ ത്വൽഹത്ത് തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും. സോൺ ജന.സെക്രട്ടറി ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച ആമുഖ പ്രഭാഷണം നടത്തും. ദാറുൽ ഇഹ്സാൻ പ്രസിഡണ്ട് സയ്യിദ് യു പി എസ് അലവിക്കോയ തങ്ങൾ അർളടുക്കയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്യും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പദ്ധതി പ്രഖ്യാപനവും കേരള മുസ്ലിം ജമാഅത്ത് ജില്ല ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സമ്മേളന പ്രഖ്യാപനവും നടത്തും.എസ് വൈ എസ് ജില്ലാ ജന.സെക്രട്ടറി സിദ്ധീഖ് സഖാഫി ബായാർ വിഷയാവതരണം നടത്തും. ഐ സി എഫ് ഇൻ്റർ നാഷണൽ സെക്രട്ടറി ഹമീദ് ഹാജി പരപ്പ അഭിവാദ്യ സന്ദേശം നൽകും.
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, ഇബ്റാഹിം ദാരിമി ഗുണാജെ, എം പി അബ്ദുല്ല ഫൈസി, അബൂബക്കർ ഫൈസി കുമ്പടാജ, എസ് മുഹമ്മദ് മുസ്ലിയാർ, കെ എച്ച് അബ്ദുല്ല മാസ്റ്റർ, ബഷീർ സഖാഫി കൊല്യം, എ കെ സഖാഫി കന്യാന, സിദ്ധീഖ് ഹനീഫി അന്നടുക്ക, അസീസ് സഖാഫി മച്ചമ്പാടി, ഹാരിസ് ഹിമമി സഖാഫി പരപ്പ, അസീസ് ഹിമമി ഗോസാഡ, ഇഖ്ബാൽ ആലങ്കോൾ, അബ്ദുറസാഖ് മുസ്ലിയാർ പുണ്ടൂർ,റിയാസ് ഹനീഫി, അബൂബക്കർ സഅദി നെക്രാജെ, ഹസൈനാർ സഅദി ചർളടുക്ക, ഹുസൈൻ സഖാഫി തുപ്പക്കൽ, കബീർ ഹിമമി സഖാഫി, റിഷാദ് സഖാഫി നെല്ലിക്കട്ട, ശംസാദ് ഹിമമി, നംസീർ മാസ്റ്റർ അർളടുക്ക, അബ്ദുല്ല സഅദി തുപ്പക്കൽ, അസീസ് പെർള, ശരീഫ് അമേക്കള, അബ്ദുൽ ഖാദർ ഹാജി കൊല്യ,കണ്ടിഗെ അബ്ദുല്ല ഹാജി, ശാഹുൽ ഹമീദ് ഹാജി കണ്ടിഗെ, മളി അബ്ദുല്ല ഹാജി, ഹമീദലി മാവിനക്കട്ട, ജലീൽ ഹാപ്പി, ബദ്രിയ്യ മുഹമ്മദ്, ഹമീദ് മർത്യ, അൽത്താഫ് ഏണിയാടി, ഹസൈനാർ അമേക്കള, തുടങ്ങിയവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


