മെഡിക്കൽ നൂതന പഠനങ്ങളിൽ പരസ്പരം സഹകരണം; കൈ കോർത്ത് മര്‍കസ് മെഡിക്കല്‍ കോളേജും ചെന്നൈ ക്രസന്റും

Sep 12, 2025 - 15:08
മെഡിക്കൽ നൂതന പഠനങ്ങളിൽ പരസ്പരം സഹകരണം; കൈ കോർത്ത് മര്‍കസ് മെഡിക്കല്‍ കോളേജും ചെന്നൈ ക്രസന്റും

ചെന്നൈ: മെഡിക്കൽ നൂതന പഠനങ്ങളിൽ പരസ്പരം സഹകരത്തിനായി കൈ കോർത്ത് മര്‍കസ് മെഡിക്കല്‍ കോളജും ചെന്നൈ ക്രസന്റും. ബി യു എം എസ് ബിരുദം നൽകുന്ന മർകസ് മെഡിക്കൽ കോളേജ് തമിഴ്‌നാട്ടിലെ ബി.എസ്. അബ്ദു‌ റഹ്‌മാൻ ക്രസൻ്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായുള്ള ധാരണാപത്രത്തിൽ മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും ക്രസന്റ് യൂണിവേഴ്സിറ്റി പ്രോ- ചാന്‍സലര്‍ ഡോ. അബ്ദുല്‍ ഖാദിറും ഒപ്പുവച്ചു.

യൂനാനി വൈദ്യശാസ്ത്ര സമ്പ്രദായത്തിൻ്റെ ശാസ്ത്രീയ അടിത്തറകളെക്കുറിച്ചുള്ള സംയുക്ത ഗവേഷണം ലക്ഷ്യമാക്കിയുള്ളതാണ് ധാരണ പത്രം. മോളിക്യുലാർ ബയോളജി, മൈക്രോ ബയോളജി, ബയോഇൻഫർമാറ്റിക്സ് എന്നിവയിലെ നൂതന പഠനങ്ങളിലും പരസ്പരം സഹകരിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങളും ലൈഫ് സയൻസസിലും ഇന്റർ ഡിസിപ്ലിനറി ഗവേഷണത്തിലും വിപുലമായ അനുഭവമുള്ള ബി.എസ്. അബ്‌ദുർ റഹ്‌മാൻ ക്രസന്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായുള്ള ധാരണാപത്രം മർകസ് മെഡിക്കൽ കോളജിന്റെ വളർച്ചയുടെ പുതിയ ഘട്ടമാകുമെന്നാണ് വിലയിരുത്തുന്നത്. ലാബ് അധിഷ്ഠിത പരീക്ഷണങ്ങൾ, ക്ലിനിക്കൽ പഠനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, വിദ്യാർത്ഥി കൈമാറ്റ പരിപാടികൾ തുടങ്ങി വിപുലമായ സംയുക്ത പദ്ധതികൾക്കാണ് ധാരണാപത്രം വഴിയൊരുക്കുന്നത്. പൊതുജനാരോഗ്യ മേഖലയിൽ സേവനം ചെയ്യുന്ന 350ലധികം ഡോക്‌ടർമാർ ബിരുദം നേടിയ മർകസ് യൂനാനി മെഡിക്കൽ കോളജ് 2015ൽ കേരളത്തിലെ ആദ്യത്തെ യൂനാനി മെഡിക്കൽ കോളേജായാണ് സ്ഥാപിതമാകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0