താരീഫ് ഭീഷണികള്‍ക്ക് പിന്നാലെ ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്

Aug 27, 2025 - 17:18
Aug 27, 2025 - 17:20
താരീഫ് ഭീഷണികള്‍ക്ക് പിന്നാലെ ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെ ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ അദ്ദേഹം നാല് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചതായും മോദി ട്രംപിനോട് സംസാരിക്കാന്‍ വിസമ്മതിച്ചതായും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. മോദിയുടെ തന്ത്രപരമായ ജാഗ്രതയായി ഇതിനെ കാണിക്കുന്നുവെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 31-ന് 'ഇന്ത്യയും റഷ്യയും അവരുടെ തകര്‍ന്ന സമ്പദ് വ്യവസ്ഥകളുമായി ഒരുമിച്ച് പോകട്ടെ' എന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ 'ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന്' മോദി മറുപടി നല്‍കിയിരുന്നു. 25 വര്‍ഷത്തോളം ഇരു രാജ്യങ്ങളും ചേര്‍ന്ന് വളര്‍ത്തിയെടുത്ത ഇന്ത്യ-യുഎസ് ബന്ധം മങ്ങലേല്‍ക്കുന്നതായിട്ടാണ് ഈ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0