കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ മീലാദ് റാലി 29 ന്
ബദിയടുക്ക: 'തിരുവസന്തം 1500' എന്ന പ്രമേയത്തില്‍ മുസ്ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ - ദാറുല്‍ ഇഹ്സാന്‍ എഡ്യൂക്കേഷണല്‍ സെന്റര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് റാലി ഈ മാസം 29 വെള്ളി വൈകുന്നേരം നാലു മണിക്ക് ബദിയടുക്കയില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളും പ്രവര്‍ത്തകരും സംബന്ധിക്കുന്ന റാലി മീത്തല്‍ ബസാര്‍ ഫത്തഹ് മസ്ജിദില്‍ നിന്നും ആരംഭിച്ച് ബദിയടുക്ക ടൗണില്‍ സമാപിക്കും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഇബ്രാഹിം ദാരിമി ഗുണാജെ, മുഹമ്മദ് മുസ്ലിയാര്‍ കുമ്പടാജെ, ബഷീര്‍ സഖാഫി കൊല്യം, അബൂബക്കര്‍ സഅദി നെക്രാജെ, എ കെ സഖാഫി കന്യാന, അബൂബക്കര്‍ ഫൈസി കുമ്പടാജെ, ഖാദര്‍ അമാനി പൈക്ക,ശംഷദ് ഹിമമി നേതൃത്വം നല്‍കും.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


