മധ്യമ നിലപാടാണ് ഇസ്ലാമിൻ്റെ സൗന്ദര്യം: റഹ്മതുള്ള സഖാഫി എളമരം
മുള്ളേരിയ: ഇസ്ലാം സമ്പൂർണ്ണവും സർവ്വ കാലികവുമാണെന്നും മധ്യമ നിലാപാടാണ് ഇസ്ലാമിൻ്റെ സൗന്ദര്യമെന്നും എസ് വൈ എസ് കേരള ജനറൽ സെക്രട്ടറി റഹ്മതുല്ല സഖാഫി എളമരം അഭിപ്രായപ്പെട്ടു. പ്രവാചകൻമാരുടെ ജീവിതങ്ങളിലൂടെ സഞ്ചരിച്ചാൽ അത് എല്ലാവർക്കും മനസ്സിലാകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ്. മുള്ളേരിയ സോൺ ഗാളിമുഖം മദീനതുൽ ഉലൂമിൽ സംഘടിപ്പിച്ച 'സ്നേഹ ലോകം' പരിപാടിയിൽ സംസാരികുകയായിരുന്നു അദ്ദേഹം. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ പരിപാടി സമാപിക്കും.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
1
Sad
0
Wow
0


