എസ് വൈ എസ് ബദിയടുക്ക സോൺ സ്നേഹ ലോകം സമാപിച്ചു
ബദിയടുക്ക: എസ് വൈ എസ് ബദിയടുക്ക സോൺ സംഘടിപ്പിച്ച 'സ്നേഹ ലോകം' സമാപിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയർമാൻ മൊയ്തു ഹാജി നെക്രാജെ പതാക ഉയർത്തി. തുടർന്ന് നടന്ന ഗ്രാൻ്റ് മൗലിദ് ജൽസക്ക് സയ്യിദ് ഫാറൂഖ് തങ്ങൾ ഉക്കിനടുക്ക നേതൃത്വം നൽകി. ബഷീർ സഖാഫി കൊല്യത്തിൻ്റെ അധ്യക്ഷതയിൽ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ 'രിസാലത്ത്' അവതരിപ്പിച്ചു. 'മധ്യമ നിലപാടിന്റെ സൗന്ദര്യം' സ്വാദിഖ് മാസ്റ്റർ വെളിമുക്കും 'തിരു നബിയുടെ കർമ ഭൂമിക' സിദ്ദീഖ് സഖാഫി ആവളവും 'നബി സ്നേഹത്തിന്റെ മധുരം' സയ്യിദ് അഹ്മദ് ജലാലുദ്ദീൻ അൽ ബുഖാരി തങ്ങളും അവതരിപ്പിച്ചു.
ഉച്ചക്ക് നടന്ന തൊഴിലാളികൾക്കുളള സ്നേഹ വിരുന്നിൽ അബൂബക്കർ ഫൈസി കുമ്പടാജ സന്ദേശ പ്രഭാഷണം നടത്തി. 'ഹുസ്വത്തുൻ ഹസന' എന്ന വിഷയത്തിൽ എസ് വൈ എസ് സംസ്ഥാന ജന.സെക്രട്ടറി എളമരം റഹ്മത്തുല്ല സഖാഫി സംസാരിച്ചു. 'ഇക്റാം' സെഷൻ എ ബി കുട്ടിയാനം ഉദ്ഘാടനം ചെയ്തു. 'പൂർണ്ണതയുടെ മനുഷ്യകാവ്യം' സെമിനാറിൽ കരീം മാസ്റ്റർ ദർബാർക്കട്ട, ഇർഫാദ് മായിപ്പാടി സംസാരിച്ചു. വൈകിട്ട് 4.30ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സയ്യിദ് യു പി എസ് അലവിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.സ്വാമി ആത്മദാസ് യെമി തൃശൂർ മുഖ്യ പ്രഭാഷണം നടത്തി.
രാത്രി 7 മണിക്ക് കാന്തപുരം അബ്ദു ലത്തീഫ് സഖാഫി സ്നേഹ പ്രഭാഷണവും മദനീയം മജ്ലിസും നടന്നു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം സമാപന കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകി. 'സ്നേഹ ലോകം' സമ്മേളന സോവനീർ അബ്ദുൽ ഖാദർ ഹാജി കൊല്യ പ്രകാശനം ചെയ്തു. സയ്യിദ് ത്വൽഹത്ത് തങ്ങൾ, കെ എച് അബ്ദുല്ല മാസ്റ്റർ, എം പി അബ്ദുല്ല ഫൈസി, ഇബ്രാഹിം ദാരിമി ഗുണാജെ, ബഷീർ സഖാഫി കൊല്യം, എ കെ സഖാഫി കന്യാന, എസ് മുഹമ്മദ് മുസ്ലിയാർ, ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച, ഹനീഫ് സഅദി ആരിക്കാടി,ഹമീദലി മാവിനക്കട്ട, ഇഖ്ബാൽ ആലങ്കോൾ, ഹസൈനാർ സഅദി, ഹുസൈൻ സഖാഫി, റസാഖ് പുണ്ടൂർ, അസീസ് പെർള, നംസീർ പ്രസംഗിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


