എസ് വൈ എസ് മുള്ളേരിയ സോണ്‍ യൂത്ത് കൗൺസിൽ സമാപിച്ചു
മുള്ളേരിയ: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് മുള്ളേരിയ സോണ്‍ വാർഷിക കൗൺസിൽ ബോവിക്കാനത്ത് സമാപിച്ചു. യോഗത്തില്‍ സോൺ പ്രസിഡന്റ് സുലൈമാൻ സഅദി അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. ഹനീഫ് സഅദി കുമ്പോൽ വിഷയാവതരണം നടത്തി. യൂസുഫ് സഖാഫി കനിയാല റിപ്പോര്‍ട്ട് ചർച്ചക്ക് നേതൃത്വം നല്‍കി. മുനീർ എർമാളം, ജമാലുദ്ദീന്‍ സഖാഫി ആദൂർ റഹ്മത്ത് നഗർ, ഹാരിസ് ഹിമമി സഖാഫി പരപ്പ, ജാഫർ സഅദി പള്ളത്തൂർ പ്രസംഗിച്ചു. ഹസൈനാർ മിസ്ബാഹി കാമിൽ സഖാഫി ഓർഗനൈസിംഗ് ജനറൽ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹല്ലാജ് സഖാഫി, ഉമർ സഖാഫി പള്ളത്തൂർ, റഷീദ് മാസ്റ്റർ പള്ളങ്കോട്, അബ്ദുല്ല പരപ്പ, അബ്ദുൽ റഹ്‌മാൻ സഖാഫി പൂത്തപ്പലം, റാഷിദ് ഹിമമി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: എസ് വൈ എസ് മുള്ളേരിയ സോണ്‍ യൂത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്യുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



