വികസനം മുഖമുദ്രയാക്കേണ്ടവരാണ് ജനപ്രതിനിധികള്‍ - എസ് വൈ എസ്
ബദിയടുക്ക: വികസനം മുഖമുദ്രയാക്കേണ്ടവരാണ് ജനപ്രതിനിധികളെന്ന് എസ് വൈ എസ് യൂത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധികളായി സത്യപ്രതിജ്ഞവർ കക്ഷി രാഷട്രീയം മറന്ന് തദ്ദേശീയരുടെ പ്രതിനിധികളായി ഇടപെലുകൾ നടത്തേണ്ടവരാണ്. താൻ പ്രതിനിധാനം ചെയ്യുന്ന മേഖലകളിലുള്ള ഓരോ അംഗത്തിനും അർഹമായത് ലഭ്യമാക്കുന്നതിന് തീവ്ര പരിശ്രമം നടത്താൻ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം വിദ്യാഭ്യാസ- നിർമ്മാണ - ജീവകാരുണ്യ പ്രവർത്തനങ്ങളിലും വികസന പദ്ധതികളിലും കൂടുതൽ ജാഗരൂകരാകേണ്ടതുണ്ടെന്നും എസ് വൈ എസ് ബദിയടുക്ക സോൺ യൂത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു. പഞ്ചിക്കൽ സിറാജുൽ ഹുദാ മദ്റസയിൽ നടന്ന കൗൺസിലിൽ സയ്യിദ് അലി ഹൈദർ തൽഹത്ത് തങ്ങൾ പ്രാർത്ഥന നടത്തി.അബ്ദുൾ ഖാദർ അമാനി പൈക്കയുടെ അധ്യക്ഷതയിൽ ജില്ലാ കാബിനറ്റ് അംഗം ഹനീഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്തു.
ഹാഫിള് എൻ.കെ.എം മഹ്ളരി ബെളിഞ്ച ആമുഖ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി റഹീം സഖാഫി ചിപ്പാർ വിഷയാവതരണം നടത്തി. ഫാറൂഖ് കുബണൂർ, സിദ്ധീഖ് ഹനീഫി, എ കെ സഖാഫി കന്യാന സംബന്ധിച്ചു.
ഫൈസൽ നെല്ലിക്കട്ട, ഹുസൈൻ സഖാഫി തുപ്പകൽ, റിയാസ് ഹനീഫി പെരഡാല, അബ്ദുൾ അസീസ് പെർള, നംസീർ അർളടുക്ക റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
പടം :എസ് വൈ എസ് ബദിയടുക്ക സോൺ യൂത്ത് കൗൺസിൽ ഹനീഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്യുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



