കാലുഷ്യം നിറഞ്ഞ സാമൂഹികാന്തരീക്ഷത്തെ സ്നേഹം കൊണ്ട് തടുക്കണം: എസ് വൈ എസ്
മുള്ളേരിയ: കാലുഷ്യം നിറഞ്ഞ സാമൂഹികാന്തരീക്ഷത്തെ സ്നേഹം കൊണ്ട് തടുക്കണമെന്നും പുതിയ കാല സാഹചര്യത്തിൽ മതേതരത്വവും ജനാധിപത്യവും ഊട്ടിയുറപ്പിക്കാൻ മനുഷ്യരെല്ലാം കൈകോർക്കണമെന്നും എസ്.വൈ.എസ് മുള്ളേരിയ സോൺ 'സ്നേഹ ജാഥ' അഭിപ്രായപ്പെട്ടു. കർമ്മം തോടിയിൽ നിന്ന് ആരംഭിച്ച് ഗാളിമുഖത്ത് സമാപിച്ച സ്നേഹ ജാഥക്ക് ഊശ്മള സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്.
നാളെ ശനി ഗാളിമുഖം മദീനതുൽ ഉലൂമിൽ എസ്.വൈ.എസ് മുള്ളേരിയ സോൺ സംഘടിപ്പിക്കുന്ന 'സ്നേഹ ലോകം' പരിപാടിയുടെ ഭാഗമായാണ് ജാഥ സംഘടിപ്പിച്ചത്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് സയ്യിദ് ഹസൻ അബ്ദുല്ല തങ്ങൾ അസ്സഖാഫ് പതാക കൈമാറി. ജാഥാ നായകൻ സുലൈമാൻ സഅദിയുടെ നേതൃത്വത്തിൽ പ്രവർത്തകരുടെയും നൂറോളം വാഹനങ്ങളുടെയും അകമ്പടിയോടെ 'സ്നേഹ ജാഥ' സമ്മേളന നഗരിയിൽ സമാപിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


