എസ്.വൈ.എസ് കുണ്ടാർ യൂണിറ്റ് വാർഷിക കൗൺസിൽ സമാപിച്ചു
മുള്ളേരിയ: എസ്.വൈ.എസ് കുണ്ടാർ യൂണിറ്റിന്റെ വാർഷിക കൗൺസിൽ സമാപിച്ചു. യൂണിറ്റ് പ്രസിഡന്റ് സയ്യിദ് അഹമ്മദ് ഖാസിം തങ്ങൾ അൽ ഹാദി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ജലാലുദ്ദീൻ തങ്ങൾ അൽ ഹാദി ആദൂർ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് കാറഡുക്ക സർക്കിൾ സെക്രട്ടറി ജാഫർ സഖാഫി റഹ്മത്ത് നഗർ വിഷയാവതരണം നടത്തി. എസ്.വൈ.എസ് സർക്കിൾ പ്രസിഡണ്ട് സിദ്ദിഖ് സഅദി ആദൂർ, താജുദ്ദീൻ സഖാഫി കുണ്ടാർ, ഹാരിസ് സഖാഫി കുണ്ടാർ, സുബൈർ മീത്തൽ, മുഹിയദ്ധീൻ സഅദി, സിദ്ദീഖ് മുസ്‌ലിയാർ, ബഷീർ മുസ്ലിയാർ, അന്തായി മീത്തൽ, ഗൾഫ് പ്രതിനിധി ഹമീദ് അടുക്കം, അബ്ദുൽ ഖാദർ മുസ്ലിയാർ തായൽ സംബന്ധിച്ചു.
സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി എസ്.വൈ.എസ് സമാഹരിക്കുന്ന സ്വദഖ ഫണ്ട് വിജയിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ഫണ്ട് ഉദ്ഘാടനം റഷീദ് മുസ്ലിയാർ, സയ്യിദ് അഹമ്മദ് ഖാസിം തങ്ങൾ അൽ ഹാദി തങ്ങൾക്ക് നൽകി നിർവഹിച്ചു. അഷ്റഫ് ജൗഹരി സ്വാഗതവും റഷീദ് കുണ്ടാർ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
2
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


