എസ് വൈ എസ് ഉപ്പള സോൺ യൂത്ത് കൗൺസിൽ നാളെ
ഉപ്പള: എസ് വൈ എസ് ഉപ്പള സോൺ യൂത്ത് കൗൺസിൽ നാളെ ഞായർ ഉച്ചക്ക് 12:30 മുതൽ കണ്ണാട്ടിപ്പാറ നജ്മുൽ ഹുദ ക്യാമ്പസ്സിൽ നടക്കും. സോൺ പ്രസിഡന്റ് സയ്യിദ് യാസീൻ തങ്ങളുടെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ ഓർഗാണൈസേഷൻ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ വിഷയവതരണം നടത്തും. പാനൽ അംഗങ്ങളായ അസീസ് സഖാഫി, സിദ്ദിഖ് കോളിയൂർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും. ജനറൽ, സാമ്പത്തികം, ദഅവ, സാമൂഹികം, സാംസ്‌കാരികം, സാന്ത്വനം റിപ്പോർട്ടുകൾ സത്താർ മേർക്കള, ശരീഫ് സഅദി, ഖലീൽ മദനി,മഹ്‌റൂഫ് സഖാഫി, നസീർ ഷിറിയ കുന്നിൽ, മുഹമ്മദ് സഖാഫി തുടങ്ങിയവർ അവതരിപ്പിക്കും. ജില്ലാ ഫിനാൻസ് സെക്രട്ടറി താജുദ്ധീൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി ഫാറൂഖ് കുബണൂർ, യുസുഫ് സഖാഫി, മൂസ സഖാഫി പൈവളികെ തുടങ്ങിയവർ സംസാരിക്കും. സോൺ സെക്രട്ടറി സത്താർ മേർക്കള സ്വാഗതവും മൂസൽ ഫാളിലി നന്ദിയും പറയും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


