എസ് വൈ എസ് മുള്ളേരിയ സോണ്‍ സ്നേഹ ലോകത്തിന് ഇന്ന് തുടക്കമാവും

Oct 23, 2025 - 13:56
Oct 23, 2025 - 14:42
എസ് വൈ എസ് മുള്ളേരിയ സോണ്‍ സ്നേഹ ലോകത്തിന് ഇന്ന് തുടക്കമാവും

മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ്. മുള്ളേരിയ സോണ്‍  സംഘടിപ്പിക്കുന്ന സ്നേഹ ലോകം പരിപാടിക്ക് ഗാളിമുഖം മദീനതുൽ ഉലൂം കാമ്പസിൽ ഇന്ന് വ്യാഴം തുടക്കമാവും. ഇന്ന് വൈകുന്നേരം 3 മണിക്ക് പരിപാടിക്ക് പ്രാരംഭം കുറിച്ച് പുതിയ വളപ്പ് മഖാം സിയാറത്ത് നടക്കും. സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ അസ്സഖാഫ് നേതൃത്വം നൽകും. വൈകുന്നേരം നാലു മണിക്ക് കർമ്മം തോടി മുതൽ ഗാളിമുഖം വരെ സ്നേഹ ജാഥ നടക്കും. സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങൾ അസ്സഖാഫ് ജാഥ ഉദ്ഘാടനം ചെയ്യും.

നാളെ വെള്ളി വൈകുന്നേരം 4 മണിക്ക് അഡൂരിൽ നിന്ന് സമ്മേളന നഗരിയിലേക്ക് കൊടിമര ജാഥ നടക്കും. നിരവധി പ്രവർത്തകർ ജാഥയെ അനുഗമിക്കും. വിവിധ യൂണിറ്റുകൾ ജാഥയ്ക്ക് സ്വീകരണം നൽകും. കൊടിമരം നഗരിയിൽ സംഘാടകർ ഏറ്റുവാങ്ങും. 5 മണിക്ക് സംഘാടക സമിതി ചെയർമാൻ പി എസ് അബ്ദുല്ലക്കുഞ്ഞി ഹാജി പള്ളങ്കോട് പതാക ഉയർത്തും.

ഒക്ടോബർ 25 ശനിയാഴ്ച ആയിരത്തോളം പേർ പങ്കെടുക്കുന്ന ഗ്രാൻ്റ് പ്രോഗ്രാം നടക്കും. 10 മണി മുതല്‍ വൈകുന്നേരം 6 മണി പ്രഭാഷണം, പഠനം, പാനൽ ഡിസ്ക്കഷൻ, പ്രകീര്‍ത്തനം തുടങ്ങിയ പരിപാടികൾ നടക്കും. ഹാഫിസ് അബ്ദുൽ മജീദ് സഖാഫി പള്ളപ്പാടി ഖിറാഅത്തും സയ്യിദ് ജലാലുദ്ദീൻ തങ്ങൾ അൽഹാദി  പ്രാർത്ഥനയും നടത്തും. സോൺ പ്രസിഡന്റ് സുലൈമാൻ സഅദി അധ്യക്ഷത വഹിക്കും. എസ് വൈ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. റഹ്മത്തുള്ള സഖാഫി എളമരം, സയ്യിദ് ജലാലുദ്ദീന്‍ അൽ ബുഖാരി, എം.മുഹമ്മദ്സ്വാദിഖ് വെളിമുക്ക്, അബ്ദുൽ കെ.അബ്ദു റഷീദ് നരിക്കോട്, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, റഫീഖ് സഅദി ദേലംപാടി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. വൈകുന്നേരം 4 മണിക്ക് "പൂർണ്ണതയുടെ മനുഷ്യ കാവ്യം"  എന്ന വിഷയത്തിൽ സെമിനാർ നടക്കും. സി എൻ ജാഫർ സ്വാദിഖ്, എംടി ശിഹാബുദ്ധിൻ സഖാഫി, ഡോ: വിനോദ് കുമാര്‍ പെരുമ്പള എന്നിവർ പങ്കെടുക്കും. സിദ്ദീഖ് സഖാഫി ബായാർ, ഹാരിസ് ഹിമമി പരപ്പ,യൂസുഫ് സഖാഫി കനിയാല, സ്വലാഹുദ്ദീൻ സഖാഫി,  അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട്, ഹാഫിസ് സജ്ജാദ് ഹിമമി, അബ്ദു റസ്സാഖ് സഖാഫി, ജമാലുദ്ദീൻ സഖാഫി ആദൂർ, നാസർ ഹാജി പള്ളങ്കോട്, ജെ.പി. അബ്ദുറഹ്മാൻ, യൂസുഫ് ഹാജി കൊട്ടിയാടി, അബ്ദുൽ ഖാദർ ഹാജി ഗാളിമുഖം, ജഅഫർ സഅദി പള്ളത്തൂർ, മുഹമ്മദലി കുണ്ടാർ സംസാരിക്കും. സവാദ് ആലൂർ സ്വാഗതവും ഹനീഫ അഡൂർ നന്ദിയും പറയും.

ഇത് സംബന്ധമായി നടന്ന പത്ര സമ്മേളനത്തിൽ പി എസ് അബ്ദുല്ലക്കുഞ്ഞികുഞ്ഞി ഹാജി പള്ളങ്കോട്, സുലൈമാൻ സഅദി കൊട്ടിയാടി, ഹനീഫ ഹാജി അഡൂർ, സവാദ് ആലൂർ, സിദ്ദിഖ് ഹാജി പൂത്തപ്പലം, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, ഉമർ സഖാഫി മയ്യളം സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0