കേരള യാത്ര; എസ് വൈ എസ് കാറഡുക്ക സർക്കിൾ വാഹന പ്രചരണ ജാഥ ശ്രദ്ധേയമായി
ആദൂർ: 2026 ജനുവരി 1മുതൽ 16 വരെ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി എസ് വൈ എസ് കാറഡുക്ക സർക്കിൾ കമ്മറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ആദൂരിൽ നിന്നും പ്രയാണം ആരംഭിച്ച യാത്ര സർക്കിൾ പരിധിയിലെ യൂണിറ്റുകളും പ്രധാന കവലകളിലും പര്യടനം നടത്തി മുള്ളേരിയ ടൗണിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് കാറഡുക്ക സർക്കിൾ പ്രസിഡണ്ട് കെ എം അസൈനാർ ഹാജി ഫ്ലാഗ് ഓഫ് ചെയ്യ്തു. സിദ്ദീഖ് സഅദി ആദൂർ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് മുള്ളേരിയ സോൺ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി പള്ളകോട് ഉദഘാടനം ചെയ്തു. സയ്യിദ് കാസിം സഖാഫി മഖാം സിയാറത്തിന് നേതൃത്വം നൽകി. ടി എം അബ്ദുള്ള പുളിയടി, അബ്ദുള്ള തോട്ടം, ഹല്ലജ സഖാഫി, ജഅഫർ സഖാഫി റഹ്മത്ത് നഗർ കേരളയാത്ര സന്ദേശം പ്രഭാഷണം നടത്തി. മുഹ്യിദ്ദീൻ സഅദി കുണ്ടാർ, ഷക്കീർ സഅദി മുള്ളേരിയ, ഇ അസൈനാർ, സിറാജുദ്ദീൻ, ഉമ്മർ റഹ്മത്ത് നഗർ, സലാം സഅദി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



