കേരള മുസ്ലിം ജമാഅത്ത് കുമ്പള സോൺ സന്ദേശ യാത്രക്ക് ഉജ്ജ്വല തുടക്കം

Dec 21, 2025 - 11:19
കേരള മുസ്ലിം ജമാഅത്ത് കുമ്പള സോൺ സന്ദേശ യാത്രക്ക് ഉജ്ജ്വല തുടക്കം

കുമ്പള: കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ മുന്നോടിയായി കേരള മുസ്ലിം ജമാഅത്ത് കുമ്പള സോൺ സംഘടിപ്പിക്കുന്ന സന്ദേശയാത്രക്ക് മുഹിമ്മാത്ത് മഖാം സിയാറത്തോടുകൂടി തുടക്കം കുറിച്ചു. മുഹിമ്മാത്തിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് കുമ്പള സോൺ ജനറൽ സെക്രട്ടറി ലത്തീഫ് സഖാഫി മൊഗ്രാൽ അധ്യക്ഷത വഹിച്ചു. എസ് എം എ കുമ്പളാ മേഖല പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ ജമലുല്ലി തങ്ങൾ യാത്രാ നായകൻ സയ്യിദ് അബ്ദുൽ കരീം ഹാദി തങ്ങൾക്ക് പതാക കൈമാറി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ സന്ദേശ പ്രഭാഷണം നടത്തി. മുഹിമ്മാത്ത് മാനേജർ ഉമർ സഖാഫി, ഹനീഫ് സഅദി, അഷ്റഫ് സഅദി ആരിക്കാടി, മുഹമ്മദ് ഹാജി നടുബയൽ, അബ്ബാസ് സഖാഫി, സി കെ അബ്ദുള്ള, ഫൈസൽ സഖാഫി, മമ്മി ഹാജി, ഫാറൂഖ് സഖാഫി, അബ്ബാസ് ഹാജി കൊടിയമ്മ, സുബൈർ ബാഡൂർ സംബന്ധിച്ചു. സന്ദേശയാത്ര ഇന്ന് വൈകിട്ട് 4:30 ന് ബംബ്രാണയിൽ സമാപിക്കും.

ഫോട്ടോ: കുമ്പള സോൺ കേരള മുസ്ലിം ജമാഅത്ത് സന്ദേശയാത്രക്ക് തുടക്കം കുറിച്ച് ജാഥാ നായകൻ സയ്യിദ് അബ്ദുൽ കരീം തങ്ങൾക്ക് എസ് എം എ കുമ്പള മേഖല പ്രസിഡൻ്റ് സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾ പതാക കൈമാറുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0