പ്രാഥമിക ആരോഗ്യകേന്ദ്രം ഓരോ ഗ്രാമങ്ങളിലും സ്ഥാപിക്കണം: എസ് വൈ എസ്
മുള്ളേരിയ: അടിസ്ഥാന ആവശ്യമായ പ്രാഥമിക ആരോഗ്യ കേന്ദ്രം ഓരോ ഗ്രാമങ്ങളിലും സ്ഥാപിക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പു നൽകണമെന്ന് എസ് വൈ എസ് കാറഡുക്ക സർക്കിൾ സർക്കിൾ കൗൺസിൽ അഭിപ്രായപ്പെട്ടു. കെഎം സിദ്ദീഖ് സഅദി ആദൂർ അധ്യക്ഷത വഹിച്ചു. മുള്ളേരിയ സോൺ
ജനറൽ സെക്രട്ടറി സവാദ് ആലൂർ ഉദ്ഘാടനം ചെയ്തു. ഹാഫിള് അബ്ദുൽ മജീദ് സഖാഫി പള്ളപ്പാടി വിഷയാവതരണം നടത്തി. സോൺ സെക്രട്ടറി അബ്ദുള്ള പരപ്പ ചർച്ചകൾക്ക് നേതൃത്വം നൽകി. മുഹമ്മദലി കുണ്ടാർ, മുഹമ്മദ് അജ്മാൻ മഞ്ഞപ്പാറ, മുഹിയുദ്ദീൻ സഅദി കുണ്ടാർ, ഖാദർ കുണ്ടാർ, സിറാജ് പടിയത്തടുക്ക തുടങ്ങിയവർ സംബന്ധിച്ചു. ജാഫർ സഖാഫി റഹ്മത്ത് നഗർ സ്വാഗതവും സലാം സഅദി മഞ്ഞംപാറ നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ് വൈ എസ് കാറഡുക്ക സർക്കിൾ യൂത്ത് കൗൺസിൽ സോൺ സെക്രട്ടറി സവാദ് ആലൂർ ഉദ്ഘാടനം ചെയ്യുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



