പതാക ഉയര്‍ന്നു; പ്രകീര്‍ത്തന സദസ്സ് ഇന്ന് മാണിക്കോത്ത് ഉസ്താദ് ഉദ്ഘാടനം ചെയ്യും
പുത്തിഗെ: തിരുനബി ജന്മദിനത്തോടനുബന്ധിച്ച് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടക്കുന്ന പ്രവാചക പ്രകീര്‍ത്തനത്തിന് പതാക ഉയര്‍ന്നു. 'തിരു വസന്തം 1500' എന്ന പ്രമേയത്തില്‍ റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെ നടക്കുന്ന പ്രകീര്‍ത്തന സദസ്സിന് പ്രമുഖ സാദാത്തുക്കളും നേതാക്കളും നേതൃത്വം നല്‍കും. പരിപാടിയുടെ ഭാഗമായി സ്വാഗത സംഘം ചെയര്‍മാന്‍ കെ എച്ച് അബ്ദുറഹ്‌മാന്‍ സഖാഫി പതാക ഉയര്‍ത്തി. ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, സയ്യിദ് ഹുസൈനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഖലീല്‍ അല്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ബാസ് സഖാഫി, സുഹൈല്‍ സുറൈജി പൂനൂര്‍, ബഷീര്‍ ഹിമമി പെരുമ്പള, ശഹീദ് ഹിമമി ചെണ്ടത്തൊടി, ഹാജി അമീറലി ചൂരി, അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം, സിദ്ധീഖ് സഖാഫി ഉറുമി, റൗഫ് തെക്കില്‍, ഡി എ മുഹമ്മദ് ചള്ളങ്കയം, അലി സീതാംഗോളി, ഫാറൂഖ് കുബണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രകീര്‍ത്തന സദസ്സ് ഇന്ന് വൈകുന്നേരം ആരംഭിക്കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. ഹസന്‍ ഹിമമി സഖാഫി അറന്തോട് പ്രഭാഷണം നടത്തും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുസ്തഫ സഖാഫി, അബ്ദുസ്സലാം അഹ്സനി, അബ്ദുല്‍ ഫത്താഹ് സഅദി, ശരീഫ് സഖാഫി, കുഞ്ഞി മുഹമ്മദ് അഹ്സനി, ഇബ്രാഹിം അഹ്സനി, അബ്ദുള്ള അഹ്സനി, കബീര്‍ സഅദി മന്‍ച്ചി, മന്‍ഷാദ് അഹ്സനി, ഇല്യാസ് ഹിമമി സഖാഫി, ഹസന്‍ ഹിമമി കക്കിഞ്ച നേതൃത്വം നല്‍കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



