എസ് വൈ എസ് അടുക്കള കൃഷിക്ക് മുള്ളേരിയ സോണില്‍ തുടക്കം കുറിച്ചു
മുള്ളേരിയ: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് മുള്ളേരിയ സോണില്‍ അടുക്കള കൃഷി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. സോണിലെ 34 യൂണിറ്റിലും അടുക്കള തോട്ടം പദ്ധതിയില്‍ പ്രവര്‍ത്തകന്‍ പങ്കാളികളാവും. വിഷരഹിത പച്ചക്കറി എന്ന ആശയം ഇതിലൂടെ സമ്പൂര്‍ണ്ണമാകും. മുള്ളേരിയ അഹ്ദലിയ്യ സെന്ററില്‍ നടന്ന പരിപാടിയില്‍ സോണ്‍ പ്രസിഡന്റ് സുലൈമാന്‍, കരീം ജൗഹരി ഗാളിമുഖത്തിന് വിത്ത് നല്‍കി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സുലൈമാന്‍ സഅദി കൊട്ടിയാടി അധ്യക്ഷത വഹിച്ചു. സിദ്ധീഖ് ഹാജി പൂത്തപ്പലം, ഉമര്‍ സഖാഫി മയ്യളം, ഹല്ലാജ സഖാഫി റഹ്‌മത്ത് നഗര്‍ , റഷീദ് മാസ്റ്റര്‍ പള്ളങ്കോട്, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, റഷീദ് ഹിമമി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. സവാദ് ആലൂര്‍ സ്വാഗതവും ഹസൈനാര്‍ മിസ്ബാഹി അല്‍ കാമിലി സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


