തെരഞ്ഞെടുപ്പ് ചൂടകറ്റാം; ആശ്വാസമായി എസ് വൈ എസ് തണ്ണീർപ്പന്തൽ

Dec 11, 2025 - 15:34
Dec 11, 2025 - 15:36
തെരഞ്ഞെടുപ്പ് ചൂടകറ്റാം; ആശ്വാസമായി എസ് വൈ എസ് തണ്ണീർപ്പന്തൽ
തെരഞ്ഞെടുപ്പ് ചൂടകറ്റാം; ആശ്വാസമായി എസ് വൈ എസ് തണ്ണീർപ്പന്തൽ
തെരഞ്ഞെടുപ്പ് ചൂടകറ്റാം; ആശ്വാസമായി എസ് വൈ എസ് തണ്ണീർപ്പന്തൽ

കാസറഗോഡ്: ഇന്ന് രാവിലെ മുതൽ ആരംഭിച്ച തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തുന്നവർക്ക് തണ്ണീർപ്പന്തലൊരുക്കി എസ് വൈ എസ്. 2026 ജനുവരി 1 മുതൽ 17 വരെ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ പ്രചരണ ഭാഗമായാണ് കടുത്ത ചൂടിൽ ബൂത്തുകളിലേക്കെത്തുന്നവർക്ക് ആശ്വാസമായി തണ്ണീർപ്പന്തലൊരുക്കിയത്. ചെങ്കള പഞ്ചായത്തിലെ മൂന്നാം വാർഡ് നെല്ലിക്കട്ട പി ബി എം ഹയർ സെക്കണ്ടറി സ്കൂൾ, കുമ്പള പഞ്ചായത്ത് ആറാം വാർഡ് ഊജാർ ഉളുവാർ ജി ബി എൽ പി സ്കൂൾ, പുല്ലൂർ- പെരിയ പഞ്ചായത്ത് ഒന്നാം വാർഡ് കുണിയ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലെ തണ്ണീർ തണ്ണീർപ്പന്തൽ ശ്രദ്ധേയമായി. സ്ഥാനാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് തണ്ണീർ പന്തലിലെത്തി ദാഹമകറ്റിയത്. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0