ഹിമമി സംഗമം നാളെ മുഹിമ്മാത്തില്‍

Aug 21, 2025 - 15:46
Aug 21, 2025 - 16:39
ഹിമമി സംഗമം നാളെ മുഹിമ്മാത്തില്‍

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ഹിമമി പണ്ഡിതരുടെ സമ്പൂര്‍ണ്ണ സംഗമം നാളെ വെള്ളി വൈകുന്നേരം മൂന്ന് മണി മുതല്‍  സ്ഥാപനത്തില്‍ വെച്ച് നടക്കും. പുതിയ കാല പ്രബോധന സാധ്യതകളും നൂതന ആശയങ്ങളും ചര്‍ച്ചയാകും. സംഗമം കുല്ലിയ്യ പ്രിന്‍സിപ്പള്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സ്ഥാപന ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ളാഹ് സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തും. പദ്ധതി അവതരിപ്പിച്ച് മുഹിമ്മാത്ത് അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സംസാരിക്കും. പരിപാടിയുടെ ഭാഗമായി സിയാറത്ത്, മൗലിദ് ജല്‍സ തുടങ്ങിയ പരിപാടികള്‍ നടക്കും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുസ്സലാം അഹ്സനി പഴമള്ളൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അഷ്റഫ് ഹിമമി സഖാഫി ഉളുവാര്‍ സ്വാഗതവും ഉമര്‍ ഹിമമി സഖാഫി കോളിയൂര്‍ നന്ദിയും ആശംസിക്കും.

അറിയിപ്പ്: നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന ജനറല്‍ ബോഡിയില്‍ അംഗങ്ങള്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0