സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി കാസറഗോഡ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍

Aug 18, 2025 - 18:01
സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി കാസറഗോഡ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍

കാസര്‍കോട്: അത്യാധുനിക സൗകര്യത്തോടെ ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുന്ന കാസര്‍കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 20 ബുധനാഴ്ച മുതല്‍ 23 ശനിയാഴ്ച വരെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ചെങ്കള, ഇന്ദിരാനഗറിലെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാമ്പ് നടക്കുക. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, പീഡിയാട്രിക്, ഓര്‍ത്തോപീഡിക്, ഇഎന്‍ടി, യൂറോളജി എന്നീ വിഭാഗങ്ങളില്‍ സൗജന്യ പരിശോധനകള്‍ ലഭ്യമാണ്. രോഗികള്‍ക്കുള്ള ഇസിജിയും ഡോക്ടര്‍ നിര്‍ദേശിക്കുന്ന പക്ഷം സൗജന്യമായിരിക്കും. ലാബ് പരിശോധനകള്‍ക്ക് 25 ശതമാനം ഇളവും ലഭിക്കും. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഹോസ്പിറ്റലില്‍ മംഗലാപുരത്തെയും കാസര്‍കോട്ടെയും ഡോക്ടര്‍മാരുള്‍പ്പൊടെ പ്രഗത്ഭരായ നിരവധി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0