ഓരോ ജില്ലകളിലേക്കും മന്ത്രിമാരെത്തുന്നു; ഭരണ നേട്ട പ്രചരണത്തിനൊരുങ്ങി കേരള സര്‍ക്കാര്‍

Aug 16, 2025 - 18:20
ഓരോ ജില്ലകളിലേക്കും മന്ത്രിമാരെത്തുന്നു; ഭരണ നേട്ട പ്രചരണത്തിനൊരുങ്ങി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: തുടര്‍ ഭരണത്തിലൂടെ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഊര്‍ജിത പ്രചാരണത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍. സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഒരു മാസക്കാലം രണ്ട് തരത്തിലുള്ള പ്രചാരണത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ- വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികളുടെ പ്രചാരണ ഏകോപന ചുമതല തദ്ദേശവകുപ്പിനാണ്. 
കേരളം ആര്‍ജിച്ച നേട്ടങ്ങളെകുറിച്ചുള്ള ബോധവത്കരണം, ഭാവി വികസനത്തിനായുള്ള പൊതുജനാഭിപ്രായ രൂപവത്കരണം എന്നിവയാണ് പ്രധാന ലക്ഷ്യം. വിവിധ മേഖലകളിലെ 500 ഓളം പേരെ പങ്കെടുപ്പിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ദിവസം വികസന സദസ്സ് നടത്തും. സര്‍ക്കാറിന്റെ നേട്ടങ്ങളെ അവതരിപ്പിക്കുന്നതിനുള്ള റിസോഴ്‌സ് പി ആര്‍ ഡിയില്‍ നിന്ന് നല്‍കും. സംസ്ഥാനതല വീഡിയോയും ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ നേട്ടം വിശദീരിക്കുന്ന സെഷനും ജനങ്ങളുടെ പ്രതികരണവും വികസന നിര്‍ദേശങ്ങളും സദസില്‍ സ്വീകരിക്കും. മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ എന്നിവരുടെ പ്രസംഗം വീഡിയോയിലൂടെ പ്രദര്‍ശിപ്പിക്കും. വികസന സദസിന്റെ ഭാഗമായി എല്ലാ ജില്ലകളിലും 30 ഓളം വകുപ്പുകളെ പങ്കെടുപ്പിച്ച് വികസന സെമിനാര്‍ നടത്തും. സംസ്ഥാന രൂപവത്കരണത്തിന്റെ 75 വര്‍ഷമാകുന്ന 2031ല്‍ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാട് സെമിനാര്‍ മന്ത്രിമാരെല്ലാം പങ്കെടുക്കും വിധമാണ് ക്രമീകരിക്കുന്നത്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1