അമേരിക്കന്‍ ഉത്പന്നങ്ങള്‍ വേണ്ട: ബഹിഷ്‌കരണ ആഹ്വാനവുമായി സോഷ്യല്‍ മീഡിയ
ന്യൂ ഡല്‍ഹി: ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരായി ചുമത്തിയ പുതിയ താരിഫ് ഭീഷണികളെത്തുടര്‍ന്ന് അമേരിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും അമേരിക്ക ഇറക്കുമതി നികുതി വര്‍ദ്ധിപ്പിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമായത്. ട്രംപിന്റെ ഈ നടപടിയെത്തുടര്‍ന്ന്, മക്‌ഡൊണാള്‍ഡ്‌സ്, കൊക്ക-കോള, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി വ്യാപാര പ്രമുഖര്‍ രംഗത്തെത്തിയാതായി റോയിറ്റേര്‍സ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ടൈംസ് ഓഫ് ഇന്‍ഡ്യ തുടങ്ങി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെറ്റയുടെ വാട്സ്ആപ്പിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളതും ഡൊമിനോസിന് മറ്റേത് ബ്രാന്‍ഡിനെക്കാളും കൂടുതല്‍ റെസ്റ്റോറന്റുകളുള്ളതും ഇന്ത്യയിലാണ്. പെപ്‌സി, കൊക്ക-കോള പോലുള്ള പാനീയങ്ങള്‍ വന്‍ തോതിലാണ് ഇവിടെ വിറ്റുപോകുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



