എസ് ജെ എം കാസര്‍ഗോഡ് ജില്ലയ്ക്ക് നവ നേതൃത്വം
കാസര്‍ഗോഡ്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. എസ് ജെ എം ജില്ലാ പ്രസിഡന്റ് ജമാലുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എസ് ജെ എം സംസ്ഥാന സെക്രട്ടറി വി വി അബൂബക്കര്‍ സഖാഫി കൗണ്‍സിലിന് നേതൃത്വം നല്‍കി. 2025-28 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് (പ്രസിഡന്റ്), അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍ (ഫൈനാന്‍സ് സക്രട്ടറി). സയ്യിദ് സൈഫുള്ള തങ്ങള്‍ അല്‍ ബുഖാരി അത്തൂട്ടി, ഇബ്രാഹിം സഅദി മുഗു, അബ്ദുല്‍ കരീം സഖാഫി കുണിയ, അബ്ദുറഷീദ് അമാനി മണിമുണ്ട, അബ്ദുള്ള സഅദി കോളിയൂര്‍ (വൈസ് പ്രസിഡന്റുമാര്‍). ഹനീഫ് സഅദി കാമില്‍ സഖാഫി മഞ്ഞമ്പാറ, സിയാദ് സഅദി കനിയാല, റിഷാദ് സഖാഫി നെല്ലിക്കട്ട, കാസിം നഈമി കാട്ടിപ്പാറ, സുലൈമാന്‍ സഅദി കൊട്ട്യാടി (സെക്രട്ടറിമാര്‍). എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ മങ്കയം, എസ് ജെ എം ജില്ലാ ഭാരവാഹികളായ ഇല്യാസ് മൗലവി കൊറ്റുമ്പ, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം പ്രസംഗിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
1
Angry
0
Sad
0
Wow
0



