മുഹിമ്മാത്ത് മീലാദ് വിളംബര റാലി; പ്രഖ്യാപന സമ്മേളനം നാളെ

Aug 9, 2025 - 11:30
മുഹിമ്മാത്ത് മീലാദ് വിളംബര റാലി;  പ്രഖ്യാപന സമ്മേളനം നാളെ

മഞ്ചേശ്വരം: പുണ്യ റബീഇനെ സ്വാഗതം ചെയ്ത് മുഹിമ്മാത്ത് നടത്തുന്ന മീലാദ് വിളംബര റാലിയുടെ പ്രഖ്യാപന സമ്മേളനം നാളെ ഞായര്‍ വൈകുന്നേരം നാലു മണിക്ക് മഞ്ചേശ്വരം മൊര്‍ത്തണയില്‍ നടക്കും. മുഹിമ്മാത്ത് മദ്ഹ് റസൂല്‍ ഫൗണ്ടേഷന്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ എച്ച് അബ്ദുറഹ്‌മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ മൂസല്‍ മദനി തലക്കി പ്രഖ്യാപനവും
അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ പദ്ധതി അവതരണവും നടത്തും. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ അസീസ് സഖാഫി മച്ചംപാടി, അബ്ദുല്‍ ഹമീദ് സഖാഫി, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുറഹീം സഖാഫി ചിപ്പാര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, സയ്യിദ് മുഈന്‍ തങ്ങള്‍, റഫീഖ് ലത്തീഫി, ഹാജി അമീറലി ചൂരി, അഡ്വ: ഹസന്‍ കുഞ്ഞി മള്ഹര്‍, മുഹമ്മദലി മുന്നിപ്പാടി, ഫാറൂഖ് പുരുഷന്‍കോടി, ഫാറൂഖ് പൊസോട്ട് തുടങ്ങി സ്ഥാപന, പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും. 
തിരു നബിയുടെ 1500 മത് ജന്മദിത്തോടനുബന്ധിച്ച് 'മീലാദുന്നബി 1500 വസന്ത വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ വ്യത്യസ്തങ്ങളായ പദ്ധതികളാണ് മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടന്നു വരുന്നത്. 12 ദിവസം നീണ്ടു നില്‍ക്കുന്ന പ്രകീര്‍ത്തന സദസ്സ്, മീലാദ് റാലി, ഗ്രാന്‍ഡ് മൗലിദ്, രോഗികള്‍ക്കുള്ള കാരുണ്യ സ്പര്‍ശം തുടങ്ങിയ പരിപാടികള്‍ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0