ഓണപ്പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 18 മുതല്‍ 29 വരെ

Aug 5, 2025 - 17:47
ഓണപ്പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 18 മുതല്‍ 29 വരെ

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യുഐപി) യോഗത്തിന്റേതാണ് തീരുമാനം. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 നടക്കും. എല്‍പി സ്‌കൂളുകളില്‍ 20 മുതല്‍ പരീക്ഷ ആരംഭിക്കാനും തീരുമാനമായി. മുഴുവന്‍ പരീക്ഷയും പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സ്‌കൂളുകളിലും 29 ന് ഓണാഘോഷ പരിപാടികള്‍ നടത്താനും നിര്‍ദേശമുണ്ട്. ശേഷം അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്യും. കാസര്‍കോട് ജില്ലയില്‍ മാത്രം 27-ന് ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ ഉണ്ടായിരിക്കില്ല. അന്നേ ദിവസത്തെ പരീക്ഷ പകരമായി 29ന് നടക്കും. എല്‍പി-യുപി വിഭാഗത്തില്‍ രാവിലെയുള്ള പരീക്ഷ 10 മുതല്‍ 12.15 വരെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷ 1.30 മുതല്‍ 3.45 വരെയുമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ 2 മണി മുതല്‍ 4.15 വരെയാണ് നടക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0