എന്‍ ആര്‍ സിയിലൂടെ നാടുകടത്തുമെന്ന് ഭയം; കൊല്‍ക്കത്ത സ്വദേശി ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്റര്‍ എന്‍ ആര്‍ സിയുടെ അടിസ്ഥാനത്തില്‍ നാടുകടത്തുമെന്ന് ഭയന്ന വയോധികന്‍ ആത്മഹത്യ ചെയ്തു. കൊല്‍ക്കത്ത സ്വദേശി ദിലീപ് കുമാര്‍ സാഹ (63) കൊല്‍ക്കത്തയിലെ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയ ശേഷം ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭര്‍ത്താവ് ഭയപ്പെട്ടിരുന്നതായും ദിവസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നും ദിലീപ് കുമാറിന്റെ ഭാര്യ പറഞ്ഞു. ധാക്കയിലെ നവാബ്ഗഞ്ചില്‍ നിന്ന് 1972 ല്‍ തന്റെ കുട്ടിക്കാലത്താണ് ദിലീപ് കുമാര്‍ കൊല്‍ക്കത്തയില്‍ എത്തിയത്.
ദിലീപ് കുമാറിന്റെ വീട്ടിലെത്തിയ വൈദ്യുതി മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് എം എല്‍ എയുമായ അരൂപ് ബിശ്വാസ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. പൗരത്വ രജിസ്റ്റര്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിന്റെ ഭാഗമാണെന്നും അതിന്റെ അനന്തര ഫലമാണ് ഈ ആത്മഹത്യയെന്നും എം എല്‍ എ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



