രിഫാഈ നഗര്‍ സുന്നി മദ്‌റസ മീലാദ് ക്യാമ്പയിന് പ്രഖ്യാപനമായി
പുത്തിഗെ: മീലാദുന്നബി-1500 പ്രകാശവര്‍ഷങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ രിഫാഈ നഗര്‍ രീഫാഇയ്യ സുന്നി മദ്‌റസ ഗസല്‍ മദീന മീലാദ് പരിപാടി ക്യാമ്പയിന് പ്രഖ്യാപനമായി. കലാ സാഹിത്യ മത്സരങ്ങള്‍, മൗലിദ്, പ്രകീര്‍ത്തനം, സന്ദേശം, പ്രഭാഷണം, റാലി, തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
മീലാദ് ക്യാമ്പയിന് പ്രഖ്യാപനം മഹല്ല് പ്രസിഡന്റ് കെ.എസ് യുസഫ് ഹാജിയുടെ അധ്യക്ഷതയില്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് ശരീഫ് സഅദി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ പരിപാടിയുടെ പോസ്റ്റര്‍ ലോണ്‍ഞ്ചിങ് നടന്നു. മൊയ്തീന്‍ അഹ്‌സനി, കെ.എസ് അബ്ബാസ് ഹാജി, കെ.എസ് ശറഫുദ്ദീന്‍ ഹാജി, ഹമീദ്, സി.എച്ച് ഹസ്സന്‍, കെ.എം ഫൈസല്‍, സത്താര്‍, റിയാസ് യുടങ്ങിയവര്‍ സംബന്ധിച്ചു. മഹല്ല് സെക്രട്ടറി ബഷീര്‍ പുളിക്കുര്‍ സ്വാഗതവും മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
1
Sad
0
Wow
0



