പട്ടിണി മരണത്തോടൊപ്പം കൊലപതാകവും; ഇന്ന് മാത്രം മരിച്ചത് 82 പേര്‍

Jul 30, 2025 - 17:22
പട്ടിണി മരണത്തോടൊപ്പം കൊലപതാകവും; ഇന്ന് മാത്രം മരിച്ചത് 82 പേര്‍

ഗസ്സ: ഗസ്സയില്‍ അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ തുടര്‍ന്ന് ഭാഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇസ്‌റാഈലിന്റെ വംശഹത്യ തുടരുന്നു. ഇന്ന് പുലര്‍ച്ചെ മാത്രം  83 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. സഹായ വിതരണം എങ്ങുമെത്താതിനാല്‍ പട്ടിണി മൂര്‍ധന്യത്തിലെത്തിയതോടെ വിശന്ന് മരിക്കുന്നവരുടെ എണ്ണമേറി. സഹായം എത്തിക്കുന്നതിനായാണ് കഴിഞ്ഞ ദിവസം ഭാഗിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നേരം പുലര്‍ന്നത് മുതല്‍ ഭക്ഷണത്തിനായി പുറത്തിറങ്ങിയവരെയും വെടിവെച്ചുകൊന്നു. പട്ടിണി മരണത്തോടൊപ്പം കൊലപതാകവും തുടരുകയാണ്. 
ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60,000 കടന്നു. ഇസ്‌റാഈല്‍ വംശഹത്യ തുടങ്ങി 662 ദിവസം പിന്നിട്ടപ്പോഴാണ് മരണസംഖ്യ കുതുച്ചുയരുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ അഞ്ചിലൊന്നും ഗുരുതരമായ പോഷകാഹാരക്കുറവുള്ളവരാണെന്ന് യു എന്‍ അനുബന്ധ പട്ടിണി നിര്‍ണയ സംഘടനയായ ഐ പി സി റിപോര്‍ട്ട് ചെയ്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0