അതിശക്ത ഭൂചലനം; റഷ്യ, ജപ്പാന്‍ തീരങ്ങളില്‍ അതീവ ജാഗ്രത

Jul 30, 2025 - 15:16
അതിശക്ത ഭൂചലനം; റഷ്യ, ജപ്പാന്‍ തീരങ്ങളില്‍ അതീവ ജാഗ്രത

മോസ്‌കോ: അതി ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ സുനാമി ഭീഷണിയില്‍ ജപ്പാന്‍, റഷ്യ തീരങ്ങള്‍. സുനാമിയെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കയിലും സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. 
ജപ്പാനില്‍ രണ്ടിടങ്ങളിലായി വലിയ തിരമാലകളാണ് തീരത്ത് ആഞ്ഞടിച്ചത്. ഭൂചലനത്തെ തുടര്‍ന്ന് റഷ്യയില്‍ വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ കിഡ്‌സ് ഗാര്‍ഡന്‍ പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ഒരു കുട്ടിയെ കാണാതായതായും വിവരമുണ്ട്. ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം. റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0