കേരള മുസ്ലിം ജമാഅത്ത് ക്രിയേഷന്‍ ജില്ലാ പഠന ക്യാമ്പ് ശനിയാഴ്ച

Jul 30, 2025 - 14:00
കേരള മുസ്ലിം ജമാഅത്ത് ക്രിയേഷന്‍ ജില്ലാ പഠന ക്യാമ്പ് ശനിയാഴ്ച

കാസര്‍കോട്: സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ക്രിയേഷന്‍-25 ജില്ലാ പഠനക്യാമ്പ് ആഗസ്റ്റ് രണ്ടിന് ശനി രാവിലെ 10 മുതല്‍ ദേളി സഅദിയ്യയില്‍ നടക്കും. ആദര്‍ശം, പ്രസ്ഥാനം, സംഘാടനം, ലീഡര്‍ഷിപ്പ് എന്നീ വിഷയങ്ങളില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് മുഹമ്മദ് പറവൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഹാമിദ് മാസ്റ്റര്‍ ചൊവ്വ, റഫീഖ് സഅദി ദേലമ്പാടി വിഷയാവതരണം നടത്തും. കര്‍മപദ്ധതി, മെമ്പര്‍ഷിപ്പ്, കേരളയാത്ര എന്നീ പഠന സെഷനുകളും നടക്കും. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍ പഞ്ചിക്കല്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി പ്രസംഗിക്കും. ജില്ലാ കൗണ്‍സിലര്‍മാര്‍, സോണ്‍-സര്‍ക്കിള്‍ ഭാരവാഹികള്‍, ഇ സി ഭാരവാഹികള്‍, മെന്റര്‍മാര്‍ അടങ്ങുന്ന 500 ലേറെ പ്രതിനിധികള്‍ പേര്‍ സംബന്ധിക്കും. വൈകീട്ട് 3.30ന് സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0