കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ വാതക ചോര്‍ച്ച; ആളുകളെ ഒഴിപ്പിക്കുന്നു
കാസര്‍കോട്: കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കര്‍ ലോറി ഉയര്‍ത്തുന്നതിനിടെ ക്രെയിന്‍ തട്ടി ടാങ്കറിന്റെ വാള്‍വ് പൊട്ടിയതിനെ തുടര്‍ന്ന് വാതക ചോര്‍ച്ച. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ചോര്‍ച്ചയടക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മംഗളൂരുവില്‍ നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷം മാത്രമേ ചോര്‍ച്ച അടക്കാന്‍ കഴിയുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടിരുന്നു. പരിസരത്തെ വീടുകളിലുള്ളവരോട് ഒഴിഞ്ഞു പോകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. ടാങ്കര്‍ ലോറി മാറ്റുന്നതിന് മുന്നോടിയായി രാവിലെതന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പരിസര പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കുകയും മൂന്നു വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് പ്രാദേശിക അവധി നല്‍കുകയും ചെയ്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



