സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ സംഘര്‍ഷം; കേസെടുത്ത് പൊലീസ്

Jul 23, 2025 - 17:52
Jul 23, 2025 - 17:57
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ സംഘര്‍ഷം; കേസെടുത്ത് പൊലീസ്

ഉപ്പള: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കേസെടുത്ത് പൊലീസ്. സ്‌കൂള്‍ വിട്ടതിന് ശേഷം ജ്യൂസ് കടയില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ചെന്ന പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കെതിരെ മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കെതിരെയാണ് കേസ്.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞതിന് ശേഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജ്യൂസ് കുടിക്കാന്‍ കടയില്‍ കയറിയതായിരുന്നു. ഇതിനിടെ അതേ സ്‌കൂളിലെ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാര്‍ത്ഥിനികള്‍ ജ്യൂസ് കടയില്‍ കയറുകയും സ്‌കൂള്‍ വിട്ടാല്‍ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ്  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് കയര്‍ക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ വാക്കേറ്റം ഉണ്ടാവുകയും പ്ലസ്ടു വിദ്യാര്‍ത്ഥിനി മുഖത്തടിച്ചുവെന്നാണ് പരാതി. വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് അടിയുടെ പാട് കണ്ട വീട്ടുകാര്‍ കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോവുകയും മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 1
Love Love 0
Funny Funny 1
Angry Angry 0
Sad Sad 0
Wow Wow 0