വന്‍ കുതിപ്പോടെ സ്വര്‍ണ്ണ വില; സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡ് വര്‍ധന

Jul 23, 2025 - 14:40
Jul 23, 2025 - 14:42
വന്‍ കുതിപ്പോടെ സ്വര്‍ണ്ണ വില; സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡ് വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ദ്ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത്. രാജ്യാന്തര വിപണിയിലെ കുതിപ്പാണ് കേരളത്തിലും വില കൂടാന്‍ കാരണം. കഴിഞ്ഞ ദിവസം ഗ്രാമിന് 105 രൂപ കൂടി 9285 രൂപയിലും പവന് 840 രൂപ കൂടി 74280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇന്നത്തെ വില അടിസ്ഥാനത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങുവാന്‍ കുറഞ്ഞ പണിക്കൂലിയില്‍ 81,500 രൂപ വരെ ചെലവാകും. ഈ മാസ കാലയളവില്‍ ചെറിയ ഒരു ഇടിവിന് ശേഷം മൂവായിരം രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0