ജുവൈരിയയുടെ മരണം; തേങ്ങലടക്കാനാകാതെ നാട്
കുമ്പള: പ്രസവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ട ജുവൈരിയ മറിയം അത്വാഹിറയുടെ അകാല വേര്‍പാടില്‍ തേങ്ങലിച്ച് നില്‍ക്കുകയാണ് നാട്. മുഹമ്മദ് അലി സിറാജ് ഹിമമി സഖാഫി പേരാലിന്റെ ഭാര്യയും മുഹിമ്മാത്ത് സ്ഥാപനത്തിന്റെ സജീവ സഹകാരി മുഹമ്മദ് ഹാജി ബാപ്പാലിപ്പൊനത്തിന്റെ മകളുമായ ജുവൈരിയ മറിയം (22) കഴിഞ്ഞ ദിവസമാണ് പ്രസവത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. നവജാത ശിശു ചികിത്സയില്‍ തുടരുകയാണ്. വിനയാന്വിതയും പക്വമതിയുമായിരുന്ന ജുവൈരിയ സ്വന്തം വീട്ടിലും കുടുംബത്തിലും ഭര്‍തൃ വീട്ടിലും ഏറ്റവും സ്‌നേഹമുള്ളവളായി മാറിയിരുന്നു. ജുവൈരിയയുടെ മരണം നാടിനെയൊന്നാകെ കണ്ണീരാഴ്ത്തിയിരിക്കുകയാണ്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ജുവൈരിയ മുഹിമ്മാത്ത് വിമന്‍സ് ശരീഅത്ത് കോളേജില്‍ നിന്നും ഉന്നത മാര്‍ക്കോടെ അത്വാഹിറ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ മുഹിമ്മാത്തില്‍ മയ്യിത്ത് നിസ്‌കാരവും ഖബറടക്കവും നടന്നു. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. ജുവൈരിയയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. സയ്യിദ് ഹമീദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ അഹ്സനി, മൂസ സഖാഫി കളത്തൂര്‍, മുസ്തഫ സഖാഫി, ഫത്താഹ് സഅദി വീട് സന്ദര്‍ശിച്ചു. നവജാത ശിശുവിന് പുറമെ മൂന്നര വയസ്സുള്ള ശുറൈഫ ഏക മകളാണ്. ആയിഷയാണ് മാതാവ്. സലാം, റിയാസ്, സയീദ്, ഹാഫിസ് ജലാലുദ്ദീന്‍, ഹൈദര്‍, ഷമീമ, അഫീഫ സഹോദങ്ങളാണ്.
What's Your Reaction?
Like
6
Dislike
0
Love
0
Funny
1
Angry
0
Sad
84
Wow
1



