സാമൂഹിക ശാക്തീകരണത്തിനു മുഹിമ്മാത്തിന് കീഴിൽ പദ്ധതി നടപ്പിലാക്കും: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

May 6, 2026 - 17:53
സാമൂഹിക ശാക്തീകരണത്തിനു മുഹിമ്മാത്തിന് കീഴിൽ പദ്ധതി നടപ്പിലാക്കും: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

കാസറഗോഡ്: കർമ്മ രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന മുഹിമ്മാത്തിനു കീഴിൽ സാമൂഹിക ശാക്തീകരണം ലക്ഷ്യം വെച്ച് വിവിധ കർമ്മ പദ്ധതികൾ നടപ്പിലാക്കുമെന്ന്  മുഹിമ്മാത്ത് പ്രസിഡന്റ്‌ സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കാരന്തൂർ മർക്കസിൽ നടന്ന മുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷൻ സെന്റർ വാർഷിക ജനറൽബോഡി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിക്കായി ഗൾഫിനെ മാത്രം ആശ്രയിക്കുന്ന സാഹചര്യം മാറ്റി നമ്മുടെ യുവജനങ്ങൾക്ക് നാട്ടിൽ തന്നെ പരമാവധി തൊഴിൽ മേഖലകൾ ഉറപ്പാക്കുന്ന കോഴ്സുകളും പരിശീലന പദ്ധതികളും ആരംഭിക്കും. കർണാടകയിലെയും കാസർകോട് ജില്ലയിലെയും പാവപ്പെട്ടവർക്ക് ആശ്രയമായി സയ്യിദ് ത്വഹിർ തങ്ങൾ സ്ഥാപിച്ച മുഹിമ്മാത്ത് നാടിന്റെ വികസനത്തിന് ഊന്നൽ നൽകി. മുഹിമ്മാത്തിലെ നിലവിലെ കോഴ്സുകൾക്ക് കൂടുതൽ ഏജൻസികളുമായി അക്കാദമിക സഹകരണം ഉറപ്പാക്കും. മുഹിമ്മാത്തിന്റെ വയോജന സംരക്ഷണ സംരംഭമായ സേഫ് ഹോം കൂടുതൽ വിപുലമാക്കാനും അനാഥ അഗതി സംരക്ഷണ പദ്ധതികൾ വ്യാപകമാക്കാനും തീരുമാനിച്ചു. മുഹിമ്മാത്തിൽ നടന്നു വരുന്ന നിർമാണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ പൂർത്തിയാക്കി കൂടുതൽ വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കും. മർക്കസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്‌തു. ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ചർച്ചകൾക്ക് നേതൃത്വം നൽകി. മൂസ സഖാഫി കളത്തൂർ ജനറൽ റിപ്പോർട്ടും ഉമർ സഖാഫി കർണൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾ ചൂരി, സയ്യിദ് അബ്ദുൽ അസീസ് തങ്ങൾ, സയ്യിദ് ഫക്രുദ്ദീൻ ഹദ്ദാദ് തങ്ങൾ, സയ്യിദ് യാസീൻ തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുറഹ്മാൻ അഹ്സനി, അബൂബക്കർ കാമിൽ സഖാഫി, സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, വി.സി. അബ്ദുള്ള സഅദി, ഹസൈനാർ സഖാഫി കുണിയ, ജമാൽ സഖാഫി, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, റഈസ് മുഈനി, ബാദുഷ ഹാദി സഖാഫി, ബഷീർ മങ്കയം, സി.പി. അബ്ദുള്ള ഹാജി ചെരുമ്പ, നാഷണൽ അബ്ദുള്ള, ശകീർ മാസ്റ്റർ പെട്ടിക്കുണ്ട്, പാടി അബ്ദുള്ള കുഞ്ഞി ഹാജി, അബ്ദുൽ ഖാദർ ഹാജി കളായി, നടുബയൽ മുഹമ്മദ് ഹാജി, സുൽത്താൻ മഹ്മൂദ് പട്‌ല തുടങ്ങിയവർ സംബന്ധിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ സ്വാഗതവും അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0