വിദ്യാര്‍ത്ഥികള്‍ രാഷ്ട്ര നിര്‍മിതിയില്‍ പ്രധാന പങ്ക് വഹിക്കുന്നവര്‍: എസ് എസ് എഫ്

Jul 22, 2025 - 10:53
വിദ്യാര്‍ത്ഥികള്‍ രാഷ്ട്ര നിര്‍മിതിയില്‍ പ്രധാന പങ്ക് വഹിക്കുന്നവര്‍: എസ് എസ് എഫ്

ബദിയടുക്ക: വിദ്യാര്‍ത്ഥികള്‍ രാഷ്ട്ര നിര്‍മിതിയില്‍ സുപ്രധാന പങ്ക് വഹിക്കുന്നവരാണെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടുന്ന പ്രവര്‍ത്തനങ്ങളില്‍ അവര്‍ നിരന്തരം ജാഗ്രത പാലിക്കണമെന്നും വിദ്യാലയങ്ങള്‍ക്ക് അകത്ത് നിന്നും പുറത്തെ സമൂഹത്തില്‍ നിന്നും ലഭിക്കുന്ന അനുഭവങ്ങളെ രാഷ്ട്ര നന്മക്ക് ഉതകുന്ന രീതിയില്‍ പുനാരാലോചിക്കണമെന്നും എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം അബ്ദുല്‍ റഹ്‌മാന്‍ എരോള്‍ അഭിപ്രായപ്പെട്ടു. കാസറഗോഡ് ജില്ലാ സാഹിത്യോത്സവിനോടാനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകത്തിനും അനുഭവത്തിനും ഇടയിലെ വരാന്ത എന്ന ചര്‍ച്ചയില്‍ വിഷയവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യുന്നതോടൊപ്പം അവരുടെ ശരികള്‍ കൂടി ആഘോഷിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ബാദുഷ സുറൈജി സഖാഫി,മുര്‍ഷിദ് പുളിക്കൂര്‍,ജംഷീദ് ചെടേക്കല്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. 

സാഹിത്യോത്സവ് വേദിയില്‍ ജൂലൈ 22 ചൊവ്വ രാത്രി എട്ടു മണിക്ക് കാസര്‍കോട് മെഡിക്കല്‍ കോളേജ്; ചുവപ്പുനാടയുടെ കടുംകെട്ടുകള്‍. ജൂലൈ 23 ബുധന്‍ ട്യൂണ്‍ ട്രക്ക്, ചിത്രത്തെരുവ്, വ്യാപാര വ്യവസായ സംഗമം. ജൂലൈ 24 വ്യാഴം വൈകിട്ട് നാലു മണിക്ക് വിപ്ലവം പകരുന്ന ഇടനാഴികള്‍, ഹരിശ്വേത നീലാഭിമാനം. ജൂലൈ 25 വെള്ളി വൈകിട്ട് നാലു മണിക്ക് അകത്താര് പുറത്താര്; ജനാധിപത്യത്തിന്റെ പുനരാഖ്യാനം. രാത്രി ഏഴര മണിക്ക് ആത്മീയ സമ്മേളനം. ജൂലൈ 26 ശനി വൈകിട്ട് നാലു മണിക്ക് സാഹിത്യോത്സവ് ഉദ്ഘാടനം, കലാമത്സരങ്ങളുടെ ആരംഭം. ജൂലൈ 27 ഞായര്‍ വൈകിട്ട് നാലര മണിക്ക് സാഹിത്യോത്സവ് സമാപനം എന്നിങ്ങനെയാണ് പരിപാടി ക്രമീകരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0