വിദ്വേഷ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി പി ഡി പി

Jul 21, 2025 - 15:58
വിദ്വേഷ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി പി ഡി പി

കോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോട്ടയത്ത് നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി കോട്ടയം വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി.
കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറും. ഇക്കാര്യം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞതാണ്. അതിന് 40 വര്‍ഷം വേണ്ടി വരില്ല. കേരളത്തില്‍ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളത്. ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്ത് തന്നെ ഉള്ള കോഴ്സ് മാത്രമാണ് നല്‍കിയത്. മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു. എല്ലാം മലപ്പുറത്ത് പോയ് ചോദിക്കേണ്ട അവസ്ഥയായി- ഇതായിരുന്നു വെള്ളാപ്പള്ളിയുടെ ഒടുവിലത്തെ വിവാദ പ്രസംഗം. അദ്ദേഹത്തിന്റെ ഇത്തരം പ്രസംഗങ്ങള്‍ മതസ്പര്‍ധയുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണെന്ന് പി ഡി പി നല്‍കിയ  പരാതിയില്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0