എസ് വൈ എസ് സ്‌കഫോള്‍ഡ് ശില്‍പശാല നാളെ കാസര്‍ഗോഡ് സുന്നി സെന്ററില്‍
കാസര്‍ഗോഡ്: ജില്ലയിലെ ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി രൂപീകരിച്ച സ്‌കഫോള്‍ഡ് അംഗങ്ങള്‍ക്കായുള്ള ജില്ലാ ശില്‍പശാല ജൂലൈ 19 ശനിയാഴ്ച കാസര്‍ഗോഡ് സുന്നി സെന്റര്‍ സമസ്ത സെന്റിനറി ഹാളില്‍ നടക്കും.
ഭിന്നശേഷി മേഖലയില്‍ കഴിവും താല്‍പര്യവുമുള്ളവരെ ഉള്‍പ്പെടുത്തി ജില്ലയിലെ 9 സോണ്‍ ഘടകങ്ങളില്‍ രൂപീകരിച്ച സ്‌കഫോള്‍ഡ് സമിതി അംഗങ്ങളാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. സോണ്‍ തലങ്ങളില്‍ നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതികളെക്കുറിച്ചും, ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം, സാധ്യതകള്‍ എന്നിവയെക്കുറിച്ചും സംഗമത്തില്‍ ചര്‍ച്ച ചെയ്യും.
ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ശില്‍പശാല ജില്ലാ സാമൂഹികം പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്യും.
കേരള സമൂഹിക സുരക്ഷാ മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പനത്തടി എം സി ആര്‍ സി പ്രിന്‍സിപ്പാള്‍ അജേഷ് കുമാര്‍ വി.വി. ക്ലാസ്സിന് നേതൃത്വം നല്‍കും. മുനീര്‍ ഏര്‍മാളം,
സിദ്ദീഖ് കോളിയൂര്‍, ജബ്ബാര്‍ സഖാഫി, സിദ്ദീഖ് പി കെ നഗര്‍, ഖലീല്‍ മാക്കോട്, ഇര്‍ഫാദ് മായിപ്പാടി, സിദ്ദീഖ് പൂത്തപ്പലം, സുബൈര്‍ പടന്നക്കാട് എന്നിവര്‍ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


